മെസ്സി – ബുസ്ക്കറ്റ്സ് ജോഡികളെ ഒന്നിപ്പിക്കാന്‍ ഒരുങ്ങി ഇന്‍റര്‍ മയാമി
മേജർ ലീഗ് സോക്കർ ഫ്രാഞ്ചൈസിയിലേക്ക് ലയണൽ മെസ്സിയെ പിന്തുടരാനുള്ള സാധ്യതയെക്കുറിച്ച് സെർജിയോ ബുസ്‌ക്വെറ്റ്‌സ് ഇന്റർ മിയാമി സിഎഫുമായി ചർച്ച നടത്തിയതായി പ്രമുഖ അമേരിക്കന്‍ കായിക മാധ്യമമായ ഈഎസ്പിഎന്‍ വെളിപ്പെടുത്തിയിരിക്കുന്നു.ബാഴ്സലോണയുമായി കരാര്‍ പൂര്‍ത്തിയാക്കിയ ബുസ്ക്കറ്റ്സ് സൗദി അറേബ്യൻ ടീമുകളായ അൽ നാസർ, അൽ ഹിലാൽ എന്നിവരുമായും ചർച്ചകൾ നടത്തിവരികയാണ്.
എന്നാല്‍ മെസ്സിയെ സൈന്‍ ചെയ്യാനുള്ള ഓഫറുകള്‍ നല്‍കിയപ്പോള്‍ മെസ്സിയുടെ മുന്‍ സഹതാരങ്ങള്‍ ആയ സെര്‍ജിയോ ബുസ്ക്കട്ട്സ്,ജോര്‍ഡി ആല്‍ബ,അര്‍ജന്‍റ്റയിന്‍ താരങ്ങള്‍ ആയ ഡി മരിയ,പരെഡസ് എന്നിവരെയും സൈന്‍ ചെയ്യാന്‍ ഉള്ള പദ്ധതികള്‍ മയാമി ടീമിന് ഉണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു.ഇന്നലെ നല്‍കിയ അഭിമുഖത്തില്‍ ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ , മയാമിക്ക് അങ്ങനെ ഒരു പ്ലാന്‍ ഉണ്ട് എന്നും എന്നാല്‍ തീരുമാനം വരേണ്ടത് ബുസ്ക്കറ്റ്സില്‍ നിന്നുമാണ് എന്നും മെസ്സി പറഞ്ഞിരുന്നു.






































