EPL 2022 European Football Foot Ball International Football Top News transfer news

തന്‍റെ സാഹചര്യം വെളിപ്പെടുത്തി മെസ്സി !!!!!

June 8, 2023

തന്‍റെ സാഹചര്യം വെളിപ്പെടുത്തി മെസ്സി !!!!!

ഇന്റര്‍ മയാമിലേക്ക് താന്‍ പോവുകയാണ് എന്ന വാര്‍ത്ത ശരിവെച്ച് ലയണല്‍ മെസ്സി.ഇന്നലെ താരം സ്പാനിഷ് മീഡിയക്ക് നല്‍കിയ ദീര്‍ഗമായ അഭിമുഖത്തില്‍ ആണ് നിലവിലെ സാഹചര്യം താരം  വ്യക്തം  ആയി വെളിപ്പെടുത്തിയത്.ബാഴ്സലോണ നിലവില്‍ കോണ്ട്രാക്റ്റ് ഒന്നും നല്‍കിയിട്ടില്ല എന്നും എന്നാല്‍ ബാഴ്സയിലെക്ക് തിരികെ കൊണ്ട് വരാം എന്ന  പ്രസിഡന്റ്‌ ലപോര്‍ട്ടയുടെ വാക്ക് മാത്രം ആയിരുന്നു തനിക്ക് ലഭിച്ചത് എന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

Lionel Messi: Former Barcelona star set to join MLS club Inter Miami from Paris Saint-Germain | Transfer Centre News | Sky Sports

 

താന്‍ വരുകയാണ് എങ്കില്‍ ബാഴ്സലോണക്ക് പല താരങ്ങളെയും പറഞ്ഞു വിടേണ്ടി വരും. അവരുടെ സാലറി വെട്ടി കുറക്കേണ്ടി വരും.അങ്ങനെ ഒരു സാഹചര്യം സൃഷ്ട്ടിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും മെസ്സി പറഞ്ഞു.കൂടാതെ ബാഴ്സലോണക്ക് വേണ്ടി  ജൂലൈ വരെ കാത്തിരിക്കുന്നത് അബദ്ധം ആണ് എന്നും താരം കരുതുന്നു.പേര് വെളിപ്പെടുത്താതെ മറ്റൊരു യൂറോപ്പിയന്‍ ക്ലബ്‌ മെസ്സിയെ സൈന്‍ ചെയ്യാന്‍ ശ്രമിച്ചു,എന്നാല്‍ യൂറോപ്പില്‍ ബാഴ്സക്കെതിരെ കളിക്കാന്‍ തനിക്ക് കഴിയില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.ഇത്രയും കാലം മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ താരത്തിന് ഇതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കാനുള്ള ആഗ്രഹം ആണ് ഇപ്പോള്‍ ഉള്ളത് എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

Leave a comment