റിലഗേഷനില്‍ നിന്ന് രക്ഷപ്പെടുത്തി ; 3 മില്യണ്‍ പൗണ്ട് ബെറ്റ് നേടി മാനേജര്‍ ഷോണ്‍ ഡൈക്ക്
ഈ സീസണിൽ പ്രീമിയർ ലീഗ് പദവി നിലനിർത്തുന്നതിന് എവർട്ടണെ സഹായിച്ച ഷോണ്‍ ഡൈക്കിന് 3 മില്യൺ പൗണ്ട് ബോണസ് നൽകി ക്ലബ് മാനെജ്മെന്റ്.ലെസ്റ്റർ സിറ്റിക്കും ലീഡ്‌സ് യുണൈറ്റഡിനും മുകളില്‍ ലീഗില്‍ പതിനേഴാം സ്ഥാനത് ആണ് എവർട്ടണ്‍ തങ്ങളുടെ പ്രീമിയര്‍ ലീഗ് റേസ് പൂര്‍ത്തിയാക്കിയത്.
ബോൺമൗത്തിനെതിരായ എതിരില്ലാത്ത ഒരു ഗോള്‍ ജയമാണ് എവർട്ടണെ കരകയറ്റിയത്. ജനുവരിയിൽ ക്ലബിനായി ഒപ്പുവെച്ചപ്പോൾ തന്റെ കരാറിൽ ഉൾപ്പെടുത്തേണ്ട ഒരു ഉപാധിയായി ഇത് ഉള്‍പ്പെടുത്തിയത് ഡൈക്ക് തന്നെ ആയിരുന്നു.പ്രതിവര്‍ഷം 5 മില്യണ്‍ യൂറോ സാലറി കൂടാതെയുള്ള ആഡ് ഓണ്‍ ആണിത്.ഡൈക്ക് എവര്‍ട്ടണില്‍ ചേര്‍ന്നപ്പോള്‍ ലീഗില്‍ അവര്‍ പത്തൊന്‍പതാം സ്ഥാനത് ആയിരുന്നു.മാനേജരായി 18 പ്രീമിയർ ലീഗ് ഗെയിമുകളുടെ ചുമതലയുണ്ടായിരുന്ന അദ്ദേഹം എവര്‍ട്ടണിന് കീഴില്‍ അഞ്ച് ജയവും ആറ് സമനിലയും ഏഴ് തോൽവിയും നേരിട്ടു.2011-12ൽ വാറ്റ്‌ഫോർഡിലും 2012-നും 2022-നും ഇടയിൽ ബേൺലിയിൽ 10 വർഷത്തെ സ്പെലും പൂര്‍ത്തിയാക്കിയ ഡൈക്കിന്റെ മൂന്നാമത്തെ മാനേജിങ്ങ് ക്ലബ് ആണ് എവര്‍ട്ടണ്‍.