എസി മിലാനുമായി റാഫേൽ ലിയോ പുതിയ ദീർഘകാല കരാർ ഒപ്പിട്ടു
നീണ്ട അഞ്ചു വര്‍ഷത്തെ കരാര്‍ ഒപ്പിട്ട് കൊണ്ട് പോര്‍ച്ചുഗീസ് താരമായ റാഫേൽ ലിയോ തന്‍റെ ഭാവി എസി മിലാന് വേണ്ടി സമര്‍പ്പിച്ചു.താരത്തിന്‍റെ കരാര്‍ പൂര്‍ത്തിയാകുന്നതിന്റെ വക്കില്‍ ആയിരുന്നപ്പോള്‍ പല മുന്‍നിര ക്ലബുകളും മിലാന്‍റെ വാതില്‍ മുട്ടിയിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്,ചെല്‍സി എന്നിങ്ങനെ എല്ലാ ക്ലബുകള്‍ക്കും താരത്തിന്‍റെ പ്രൊഫൈലില്‍ താല്‍പര്യം ഉണ്ടായിരുന്നു.
ലിയോയുടെ പുതിയ ഡീൽ പ്രകാരം ഓരോ സീസണിലും അദ്ദേഹത്തിന് ലഭിക്കുന്നത് 5 മില്യണ്‍ യൂറോയാണ്.ഇത് കൂടാതെ പ്രകടനവുമായി ബന്ധപ്പെട്ട ബോണസുകൾ ഏകദേശം 2 മില്യണ്‍ യൂറോ വരും.പ്രീമിയര്‍ ലീഗ് ക്ലബുകള്‍ ഇതിനിരട്ടി ഓഫര്‍ ചെയ്തു എങ്കിലും മിലാന്‍റെ നിലവില്‍ ഉള്ള സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റില്‍ താരത്തിന് നല്ല ആത്മവിശ്വാസം ഉണ്ട്.ഇത് കൂടാതെ കോച്ച് പിയോളിയിക്ക് കീഴില്‍ കളിക്കാന്‍ താരത്തിന് അതിയായ താല്‍പര്യവും ഉണ്ട്.2021-22 സീരി എ കിരീടം നേടാൻ മിലാനെ സഹായിച്ച ലിയോക്ക് ഇനിയുള്ള സീസണുകളില്‍ ലീഗ് കിരീടം,ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിങ്ങനെയുള്ള സില്‍വര്‍വേറുകള്‍ക്ക് വേണ്ടി പ്രയത്നിക്കും.