Cricket Cricket-International Top News

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയേ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍

June 2, 2023

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയേ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍

മൂന്നു മത്സരങ്ങള്‍ ഉള്ള  ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ ടീമിന് വിജയം.ആറു വിക്കറ്റിനു ആണ് ശ്രീലങ്കയേ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്.98 പന്തില്‍ അത്ര തന്നെ റണ്‍സ് നേടിയ ഇബ്രാഹിം സദ്രാൻ ആണ് അഫ്ഗാന്റെ വിജയ ശില്പി.ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയേ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു.50 ഓവറിൽ പത്ത് വിക്കറ്റ് നഷ്ട്ടത്തില്‍  268 റണ്‍സ് നേടാനേ ശ്രീലങ്കക്ക് കഴിഞ്ഞുള്ളു.

1st ODI: Charith Asalanka hits 91 to haul Sri Lanka to 268 against  Afghanistan | Cricket News - Times of India

91 റൺസ് നേടിയ അസലങ്കയാണ് ശ്രീലങ്കയേ മാന്യമായ ഒരു സ്കോറിലേക്ക് നയിച്ചത്.അസാലങ്കയ്‌ക്കൊപ്പം നിർണായക കൂട്ടുകെട്ടുണ്ടാക്കി ധനഞ്ജയ ഡി സിൽവയും അർധസെഞ്ചുറി നേടിയിരുന്നു.269 റണ്‍സ് ചേസ് ചെയ്യാന്‍ ആരംഭിച്ച അഫ്ഗാന്‍ തുടക്കത്തില്‍ തന്നെ നന്നായി ബാറ്റ് വീശി.30 ആം ഓവറില്‍ ഇബ്രാഹിം സദ്രാൻ പുറത്താകുമ്പോള്‍ തന്നെ വിജയം ഏകദേശം അവര്‍ക്ക് ഉറപ്പായി കഴിഞ്ഞിരുന്നു.സദ്രാനൊപ്പം മികച്ച രണ്ടാം വിക്കറ്റ്  പാര്‍ട്ട്ണര്‍ഷിപ്പ് നേടിയ റഹ്മത്ത് ഷായും(80 പന്തില്‍ 55 ) ശ്രീലങ്കയുടെ വിജയ പ്രതീക്ഷകള്‍ തല്ലി കെടുത്തി.

Leave a comment