Foot Ball International Football ISL Top News transfer news

ബെംഗളൂരു എഫ്‌സിയില്‍ നിന്ന് വിട പറഞ്ഞ് സന്ദേശ് ജിങ്കന്‍

June 2, 2023

ബെംഗളൂരു എഫ്‌സിയില്‍ നിന്ന് വിട പറഞ്ഞ് സന്ദേശ് ജിങ്കന്‍

സന്ദേശ് ജിങ്കനുമായി പിരിയാനുള്ള തീരുമാനം ബെംഗളൂരു എഫ്‌സി പ്രഖ്യാപിച്ചു. കഴിഞ്ഞ വേനൽക്കാലത്ത് എടികെ മോഹൻ ബഗാനിൽ നിന്ന് ഒരു വർഷത്തെ കരാറിലാണ് ഇന്ത്യൻ ഡിഫൻഡർ ബെംഗളൂരു എഫ്‌സിയില്‍ ചേർന്നത്.ഡുറാൻഡ് കപ്പ് നേടിയ ബെംഗളൂരു എഫ്‌സി ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.2016-17 സീസണിന്റെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ ജിങ്കാന്‍ ബെംഗളൂരുവിനു വേണ്ടി കളിച്ചിട്ടുണ്ട്.

Indian football federation warns Sandesh Jhingan for his sexist comment |  The News Minute

ഇത് താരത്തിന്‍റെ ക്ലബിലെ രണ്ടാം സ്പെല്‍ ആയിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ആറ് വർഷം ചെലവഴിച്ച ജിങ്കാന്‍ ട്രോഫി ഒന്നും നേടിയില്ല എങ്കിലും ഇന്ത്യന്‍ ഫുട്ബോളിലെ മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാള്‍ ആയി മാറി.29 വയസ്സുള്ള താരത്തിന്‍റെ കളിയിലെ അനുഭവ പരിചയവും മികച്ച നേതൃത ഗുണവും  മൂലം പല ഐഎസ്എല്‍ ക്ലബുകളും അദ്ധേഹത്തെ സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് താരത്തിനെ സൈന്‍ ചെയ്യാനുല്‍ റേസില്‍ മുന്നില്‍ ഉള്ളത് എഫ്സി ഗോവയാണ്.

Leave a comment