EPL 2022 European Football Foot Ball International Football Top News transfer news

ഡേക്ലാന്‍ റൈസ് ; ആഴ്സണലിന്റെ ഉറക്കം കെടുത്താന്‍ ബയേണ്‍ മ്യൂണിക്ക്

June 1, 2023

ഡേക്ലാന്‍ റൈസ് ; ആഴ്സണലിന്റെ ഉറക്കം കെടുത്താന്‍ ബയേണ്‍ മ്യൂണിക്ക്

വെസ്റ്റ് ഹാം താരമായ ഡേക്ലാന്‍ റൈസിന് വേണ്ടിയുള്ള പോര് മുറുകുന്നു.അവസാനം ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിനെ സൈന്‍ ചെയ്യാന്‍ ഉള്ള റേസില്‍ ബയേണ്‍ മ്യൂണിക്കും ചേര്‍ന്നിരിക്കുന്നു.താരവുമായി ബയേണ്‍ മാനേജര്‍ ആയ തോമസ്‌ ടുഷല്‍ ഫോണ്‍ സംഭാഷണം നടത്തിയതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.താരത്തിനു വേണ്ടി 85  മില്യണ്‍ യൂറോ ബിഡ് ആയി നല്‍കാനും ബയേണ്‍ തയ്യാര്‍ ആണ്.

Declan Rice responds to ongoing transfer interest

താരത്തിനെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റര്‍ യുണൈട്ടഡും രംഗത്ത് ഉണ്ട് എങ്കിലും മൈക്കല്‍ ആര്‍റെറ്റയുടെ കൂടെ പോവാന്‍ ആണ് റൈസിന് താല്‍പര്യം.ആര്‍റെറ്റക്ക് കീഴില്‍ താരത്തിന് ഒരു മികച്ച സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റില്‍ അംഗം ആവാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു.ഇതിനു മുന്‍പ് താരത്തിന് വേണ്ടി ചെല്‍സി,സിറ്റി എന്നിങ്ങനെ പല മുന്‍നിര ക്ലബുകളും രംഗത്ത് വന്നിരുന്നു എങ്കിലും താരത്തിനെ വിട്ടു നല്‍കാന്‍ വെസ്റ്റ് ഹാം തയ്യാര്‍ ആയിരുന്നില്ല.എന്നാല്‍  ഈ സീസണില്‍ താരത്തിനെ വിറ്റ് പണം നേടാന്‍ തന്നെ ആണ് മാനെജ്മെന്റ് തീരുമാനം.സീസണില്‍ പതിനാലം സ്ഥാനത് എത്തിയ വെസ്റ്റ് ഹാമിന് റൈസിനെ വിറ്റാല്‍ ലഭിക്കുന്ന പണം കൊണ്ട് വേണം ഒരു പുതിയ ടീമിനെ നിര്‍മിക്കാന്‍.

Leave a comment