Cricket Cricket-International IPL IPL-Team Top News

തന്റെ ശരീരം അനുവദിച്ചാൽ മറ്റൊരു ഐപിഎൽ സീസണിലേക്ക് മടങ്ങിവരുമെന്ന് ധോണി

May 31, 2023

തന്റെ ശരീരം അനുവദിച്ചാൽ മറ്റൊരു ഐപിഎൽ സീസണിലേക്ക് മടങ്ങിവരുമെന്ന് ധോണി

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനെന്ന നിലയിൽ തന്റെ അഞ്ചാം ഐപിഎൽ കിരീടം നേടിയ എംഎസ് ധോണി തന്റെ ശരീരം അനുവദിച്ചാൽ ആരാധകർക്കായി “കുറഞ്ഞത്” ഒരു സീസണിലെങ്കിലും കളിക്കാന്‍ ഐപിഎലിലേക്ക് മടങ്ങി വരും എന്ന് വെളിപ്പെടുത്തി. ജൂലൈയിൽ 42 വയസ്സ് തികയുന്ന ധോണി ഈ സീസണിൽ ഇടത് കാൽമുട്ടിനേറ്റ പരിക്ക് വെച്ചു കൊണ്ടാണ് കളിച്ചത്.12 ഇന്നിംഗ്‌സുകളിൽ നിന്ന് 182.45 ആവറേജ് സ്ട്രൈക്ക് റേറ്റില്‍ 104 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

IPL 2023: Twitter Hail MS Dhoni & Ravindra Jadeja as Chennai Super Kings  Win 5th Title by Beating Gujarat Titans

ഇപ്പോള്‍ തനിക്ക് ഐപിഎലില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ പറ്റിയ സമയം ആണ് എന്ന് പറഞ്ഞ ധോണി ആരാധകരുടെ പിന്തുണയും മറ്റും കാണുമ്പോള്‍ ഇനിയും ചെന്നൈക്ക് വേണ്ടി പാഡ് അണിയാന്‍ താല്‍പര്യം ഉണ്ട് എന്ന് പറഞ്ഞു.അടുത്ത സീസണ്‍ ഐപിഎലില്‍ കളിക്കണം എങ്കില്‍ വരാനിരിക്കുന്ന ഒന്‍പത് മാസം കഠിന വ്യായാമം ശരീരത്തിന് അത്യന്താപേക്ഷിതം ആണ് എന്നും ധോണി കൂട്ടിച്ചേര്‍ത്തു.തനിക്ക് തീരുമാനം എടുക്കാന്‍ ഇനിയും ആറു മാസത്തോളം സമയം ഉണ്ട് എന്ന് പറഞ്ഞ ധോണി തന്‍റെ ഇനിയുള്ള സീസണുകള്‍  ആരാധകര്‍ക്ക് ഉള്ള സമ്മാനം ആയിരിക്കുമെന്നും പറഞ്ഞു.

Leave a comment