EPL 2022 European Football Foot Ball International Football Top News transfer news

ഫെറാൻ ടോറസിന്‍റെ സൈനിങ്ങ് ധൃതിയില്‍ പൂര്‍ത്തിയാക്കാന്‍ ന്യൂ കാസില്‍

May 30, 2023

ഫെറാൻ ടോറസിന്‍റെ സൈനിങ്ങ് ധൃതിയില്‍ പൂര്‍ത്തിയാക്കാന്‍ ന്യൂ കാസില്‍

ന്യൂകാസിൽ യുണൈറ്റഡ് ബാഴ്‌സലോണ വിങ്ങർ ഫെറാൻ ടോറസിനു ഉടന്‍ തന്നെ ഒരു ബിദ് നല്‍കാന്‍ ഒരുങ്ങുന്നു.താരത്തിനെ പ്രീമിയര്‍ ലീഗ് ക്ലബ്‌ ഫോളോ ചെയ്യാന്‍ തുടങ്ങിയിട്ട് കുറെ കാലം ആയി എങ്കിലും താരത്തിനെ ഇപ്പോള്‍ തന്നെ  സൈന്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതിനു പിന്നിലെ കാരണം മറ്റൊന്ന് ആണ്.അടുത്ത തവണ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള യോഗ്യത ന്യൂ കാസില്‍ നേടി എന്നതാണ്.

Newcastle United manager Eddie Howe on April 2, 2023

പ്രമുഖ ബ്രിട്ടീഷ്‌ ദിന പത്രമായ ഡെയിലി മെയില്‍ പറയുന്നത് അനുസരിച്ച്  സിറ്റിയിലെ പ്രകടനം ആണത്രേ മാനേജര്‍ ആയ എഡി ഹോവിനെ താരത്തിലേക്ക് നയിച്ചത്.പെപ്പിന് കീഴില്‍ കളിച്ച താരം സിറ്റിക്ക് വേണ്ടി നാല്‍പതോളം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.സാവിക്ക് കീഴില്‍ ഒരു ഫ്ലോപ്പ് പ്ലേയര്‍ ആയ താരത്തിനു വേണ്ടി ഏകദേശം 70 മില്യണ്‍ മൂല്യം വരുന്ന ബിഡ് ആയിരിക്കും ന്യൂ കാസില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

Leave a comment