EPL 2022 European Football Foot Ball International Football Top News transfer news

റയല്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങി കരീം !!!!

May 30, 2023

റയല്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങി കരീം !!!!

റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസെമ സൗദി ക്ലബ് ടീമായ അൽ-ഇത്തിഹാദിലേക്ക് പോകാന്‍ ഒരുങ്ങുന്നു.റയല്‍ താരത്തിന് കുറച്ചു ആഴ്ച്ചകള്‍ക്ക് മുന്നേ സൗദി ക്ലബ്‌ ഒരോഫര്‍ നല്‍കിയിരുന്നു,എന്നാല്‍ താരത്തിന്‍റെ എജന്റ്റ് ആ ഓഫര്‍ നിരസിച്ചിരുന്നു.ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന് അല്‍ എത്തിഹാദ് നല്‍കിയിരിക്കുന്ന ഓഫര്‍ രണ്ടു സീസണിലുമായി   200 മില്യണ്‍ യൂറോയാണ്.

 

2009 ൽ ഒളിമ്പിക് ലിയോണിൽ നിന്ന് റയൽ മാഡ്രിഡിൽ ചേർന്ന ബെൻസെമ 647 മത്സരങ്ങളിൽ നിന്ന് 353 ഗോളുകളും 165 അസിസ്റ്റുകളും നേടി ക്ലബിന്റെ ഇതിഹാസ താരമായി മാറിയിരിക്കുന്നു.കഴിഞ്ഞ സീസണില്‍ ബലോന്‍ ഡി ഓര്‍ നേടിയ താരം ഈ സീസണില്‍ പരിക്കും മറ്റും കാരണം വളരെ മോശം ഫോമില്‍ ആണ് കളിച്ചിരുന്നത്.അടുത്ത സീസണില്‍ പുതിയ ഒരു ബാക്ക് അപ്പ്‌ സ്ട്രൈക്കറേ സൈന്‍ ചെയ്യാനും റയല്‍ പദ്ധതി ഇടുന്നുണ്ട്.എന്നാല്‍ റയലില്‍ ഇനി ഒന്നോ രണ്ടോ സീസന്‍ മാത്രമേ തനിക്ക് തുടരാന്‍ ആകുകയുള്ളൂ എന്ന് അറിയാവുന്ന ബെന്‍സെമ സൗദി പ്രൊജക്റ്റ്‌ തനിക്ക് പറ്റിയ മികച്ച ഒരു റിട്ടയര്‍മെന്‍റ് പ്ലാന്‍ ആണ് എന്ന് കരുതുന്നു.താരം പോവുകയാണ് എങ്കില്‍ ടോട്ടന്‍ഹാം സ്ട്രൈക്കര്‍ ഹാരി കെയിന്‍ അല്ലെങ്കില്‍ ലിവര്‍പൂള്‍ സ്ട്രൈക്കര്‍ ഫിര്‍മീഞ്ഞോ എന്നിവരില്‍ ഒരാളെ സൈന്‍ ചെയ്യാന്‍ ആണ് റയലിന്റെ പദ്ധതി എന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

 

Leave a comment