ബ്രസീലിയന്‍ യുവ താരത്തിനെ സ്കൌട്ട് ചെയ്യാന്‍ മത്സരമിട്ട് യൂറോപ്പിയന്‍ മുന്‍ നിര ക്ലബുകള്‍
യൂറോപ്പിലെ എല്ലാ ലീഗുകളും പൂര്‍ത്തിയാവാനുള്ള തിരക്കില്‍ ആയതിനാല്‍ നിലവില്‍ അണ്ടര്‍ 20 ഫുട്ബോള്‍ ലോകക്കപ്പ് ഇന്തോനേഷ്യയില്‍ നടക്കുന്നതിന് ആരും തന്നെ ശ്രദ്ധ നല്‍കുന്നില്ല.എന്നാല്‍ പല മുന്‍ നിര ക്ലബുകളുടെ സ്കൌട്ടുകളും ഒരു താരത്തിനെ വിലയിരുത്തുന്നതിന് വേണ്ടി ഇന്തോനേഷ്യയില്‍ വളരെ തിരക്കില്‍ ആണ്.അണ്ടര്‍ 20 ബ്രസീല്‍ ടീമിന് വേണ്ടി കളിക്കുന്ന സാന്റോസ് സ്ട്രൈക്കർ മാർക്കോസ് ലിയോനാർഡോയാണ് പല ക്ലബുകളുടെയും ശ്രദ്ധ നേടിയ ആ താരം.
തന്റെ ക്ലബിനായി ഇതിനകം 140-ലധികം സീനിയർ മത്സരങ്ങൾ കളിച്ചിട്ടുള്ള ലിയോനാർഡോ, ബ്രസീലിന്റെ ആദ്യ രണ്ട് ഗ്രൂപ്പ് ഗെയിമുകളും ആദ്യ ഇലവനില്‍ തന്നെ ഉണ്ടായിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിനെതിരായ താരം ഗോള്‍ കണ്ടെത്തി.പിന്നീട് വന്ന ഇറ്റലിക്കെതിരായ മത്സരത്തിലും അദ്ദേഹം ഡബിള്‍ അടിച്ചു.താരത്തിന്റെ പ്രകടനം നിരീക്ഷിക്കുന്നതിന് വേണ്ടി യുവന്റ്റസ്,പിഎസ്ജി,റോമ എന്നിവര്‍ ക്ലബ് സിലക്ഷന്‍ പ്രതിനിധികളെ അയച്ചു കഴിഞ്ഞു.ഇത് കൂടാതെ പ്രീമിയര്‍ ലീഗില്‍ നിന്ന് ആസ്ട്ടന്‍ വില്ലയെ കൂടാതെ ആഴ്സണൽ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ, ടോട്ടൻഹാം എന്നിവരെല്ലാം താരത്തിന്റെ പ്രൊഫൈലില്‍ ശ്രദ്ധ നല്കുന്നവര് ആണ്.റൊണാള്‍ഡോ ഇഷ്ട്ട താരം ആയ മാര്‍ക്കോസ് 2026 വരെ സാന്റോസുമായി കരാറില്‍ ആണ്.






































