EPL 2022 European Football Foot Ball International Football Top News transfer news

പെപ്പിന്റെ അന്നം മുട്ടിക്കാന്‍ ഇംഗ്ലീഷ് ക്ലബുകള്‍

May 29, 2023

പെപ്പിന്റെ അന്നം മുട്ടിക്കാന്‍ ഇംഗ്ലീഷ് ക്ലബുകള്‍

നിരാശാജനകമായ 2022-23 കാമ്പെയ്‌നിന് ശേഷം അടുത്ത സീസണിൽ ലിവർപൂൾ വീണ്ടും പ്രീമിയർ ലീഗ് കിരീടത്തിനായി വെല്ലുവിളിക്കുമെന്ന് ക്ലോപ്പ് പറഞ്ഞു.ഇന്നലത്തെ മത്സരത്തില്‍ സതാംട്ടനെതിരെ സമനില വഴങ്ങി കൊണ്ട് ലീഗില്‍ ആറാം സ്ഥാനത്താണ് ലിവര്‍പൂള്‍ ലീഗ് ചേസ് അവസാനിപ്പിച്ചത്.തുടര്‍ച്ചയായി മൂന്നു തവണ പ്രീമിയര്‍ ലീഗ് നേടി കൊണ്ട് സിറ്റി ഇംഗ്ലണ്ടില്‍ സ്വേച്ചാധിപത്യം കൊണ്ടുവന്നിരിക്കുകയാണ്.

How Mikel Arteta tactically outsmarted Erik ten Hag to get Arsenal revenge  on Manchester United - football.london

ഈ പോക്ക് തുടര്‍ന്നാല്‍  യൂറോപ്പിലെ ഏറ്റവും പകിട്ടാര്‍ന്ന ലീഗ് എന്ന ഖ്യാതി പ്രീമിയര്‍ ലീഗിന്   വളരെ പെട്ടെന്ന് തന്നെ നഷ്ട്ടം ആയേക്കും.വമ്പന്മാരായ യുണൈട്ടഡ്, ടോട്ടന്‍ഹാം, ആഴ്സണല്‍, ചെല്‍സി,ലിവര്‍പൂള്‍ എന്നീ ക്ലബുകളുടെ മോശം ഫോം സിറ്റിയും പെപ്പും നന്നായി മുതല്‍ എടുത്തിട്ടുണ്ട്.എന്നാല്‍ അടുത്ത സീസന്‍ പെപ്പിന് നല്ല രീതിയില്‍ ഉള്ള വെല്ലുവിളി ഉയരും എന്നത് തീര്‍ച്ചയാണ്.എന്തെന്നാല്‍ മൈക്കല്‍ ആര്‍റെറ്റ,എറിക് ടെന്‍ ഹാഗ് എന്നീ മാനേജര്‍മാര്‍ക്ക് നല്ല പിന്തുണ നല്‍കാന്‍ ആണ് മാനെജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.ഈ സമ്മറില്‍ അതിനാല്‍ പല ഹൈ പ്രൊഫൈല്‍ സൈനിങ്ങുകള്‍ നടത്താനും ഇരുവരും മുതിരും.ലിവര്‍പൂള്‍ ആണെങ്കില്‍ ക്ലോപ്പിനു കീഴില്‍ ടീമിനെ ഒന്ന് കൂടി മാറ്റി പണിയാന്‍ ഒരുങ്ങുകയാണ്.ചെല്‍സി ആണെങ്കില്‍ പെപ്പിന് നേരെ മികച്ച റെക്കോര്‍ഡ്‌ സൂക്ഷിക്കുന്ന പോച്ചേട്ടീനോയേയും കൊണ്ട് വന്നിരിക്കുന്നു.ടോട്ടന്‍ഹാമും വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ കോച്ചിനെ തിരഞ്ഞെടുക്കും.ലീഗില്‍ നാലാം സ്ഥാനത്തു  തുടരുന്ന ന്യൂ കാസിലും മികച്ച ഫോമില്‍ ആണ്.അതിനാല്‍ പെപ്പിന് ഈ സീസണിലെ നമ്പരുകള്‍ എല്ലാം അടുത്ത തവണ മാറ്റി ഇറക്കേണ്ടി വരും എന്നത് തീര്‍ച്ചയാണ്.

Leave a comment