EPL 2022 European Football Foot Ball International Football Top News transfer news

രണ്ടു മാസത്തോളം ബാല്‍ഡേ പുറത്തിരിക്കും

May 29, 2023

രണ്ടു മാസത്തോളം ബാല്‍ഡേ പുറത്തിരിക്കും

റയൽ മല്ലോർക്കയ്‌ക്കെതിരെ കണങ്കാലിന് പരിക്കേറ്റ അലജാൻഡ്രോ ബാൾഡെ 6-7 ആഴ്ചത്തേക്ക് പിച്ചിന് പുറത്തിരിക്കുമെന്ന് ബാഴ്‌സലോണ സ്ഥിരീകരിച്ചു.റയൽ മല്ലോർക്ക വിംഗർ അമത് എൻഡിയ നടത്തിയ ഭയാനകമായ ടാക്കിളില്‍ ആണ് സ്പാനിഷ്‌ താരത്തിനു പരിക്ക് സംഭവിച്ചത്.പിച്ചില്‍ വീണു കിടന്ന താരത്തിന് ഫസ്റ്റ് ഐഡ് ചികിത്സ നല്‍കി എങ്കിലും അദ്ദേഹം വേദന കൊണ്ട് പുളയുകയായിരുന്നു.

FC Barcelona Hit With Balde Injury Blow, Reveals Lengthy Recovery Time

 

ഒടുവിൽ മെഡിക്കൽ ടീമും ജൂൾസ് കൗണ്ടെയും കൂടി താരത്തിനെ പൊക്കി കൊണ്ടാണ് പോയത്.ബാഴ്സ മെഡിക്കല്‍ ടീം നല്‍കിയ അപ്ഡേറ്റ് പ്രകാരം താരത്തിന്റെ വലത് കണങ്കാലിലെ അസ്ഥിബന്ധങ്ങൾ ഭാഗികമായി കീറിയിട്ടുണ്ട്.നിലവിലെ സാഹചര്യം കണക്കില്‍ എടുക്കുകയാണ് എങ്കില്‍ താരം പ്രീ സീസണ്‍ പകുതിക്ക് തന്നെ ടീമിനൊപ്പം തിരിച്ചെത്തിയേക്കും.ഫൗള്‍ ചെയ്ത  അമത് എൻഡിയ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ബാല്‍ഡേയോട് മാപ്പ് ചോദിച്ച് കഴിഞ്ഞു.തന്‍റെ തെറ്റ് ഏറ്റു പറഞ്ഞ താരം എത്രയും പെട്ടെന്ന് ബാല്‍ഡേയ് പൂര്‍ണ ആരോഗ്യവാന്‍ ആയി മടങ്ങി എത്തട്ടെ എന്നും ട്വീറ്റ് ചെയ്തു.

Leave a comment