EPL 2022 European Football Foot Ball Top News transfer news

വഴി മുട്ടി ചെല്‍സി , വഴി കാട്ടാന്‍ പോച്ചേട്ടീനോ !!!!

May 29, 2023

വഴി മുട്ടി ചെല്‍സി , വഴി കാട്ടാന്‍ പോച്ചേട്ടീനോ !!!!

മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ച് അടുത്ത ചെൽസി മാനേജരാകാൻ മൗറീഷ്യോ പോച്ചെറ്റിനോ സമ്മതം മൂളിയിരിക്കുന്നു.മുന്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് മാനേജര്‍ നഗര  വൈരികള്‍ ആയ ചെല്‍സിയിലെക്ക് വരുന്നത്  ലണ്ടന്‍ ഡെര്‍ബിയുടെ വീര്യം വര്‍ധിപ്പിക്കും.ഇതിനു മുന്നേ പിഎസ്ജിയില്‍ ഉണ്ടായിരുന്ന പോച്ചേട്ടീനോ മോശം ഫോം മൂലം ആണ് പാരീസില്‍ നിന്ന് പടി ഇറങ്ങിയത്.

Mauricio Pochettino, who has been out of work since leaving Paris St Germain, has agreed to take over as Chelsea manager. Reuters

 

പിഎസ്ജിയുമായുള്ള ബന്ധം വേർപെടുത്തിയതു മുതൽ പോച്ചേട്ടീണോ ആര്‍ക്ക് വേണ്ടിയും കളിച്ചിട്ടില്ല.ചെൽസിയുടെ ചുമതല ഏറ്റെടുക്കാൻ അദ്ദേഹം കഴിഞ്ഞ മാസം വാക്കാലുള്ള കരാർ ഉണ്ടാക്കിയിരുന്നു എന്നാല്‍ ഇന്നലെ ആണത്രേ അദ്ദേഹം കരാറില്‍ ഒപ്പിട്ടത്.വാര്‍ത്ത എല്ലാ ബ്രിട്ടീഷ്  മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു എങ്കിലും ചെല്‍സി ഇതുവരെ വാര്‍ത്ത ഒഫീഷ്യല്‍ ആയി അംഗീകരിച്ചിട്ടില്ല.600 മില്യണ്‍ യൂറോ  കഴിഞ്ഞ സീസണില്‍ ചിലവാക്കിയ ചെല്‍സിക്ക് ഈ സീസണില്‍ പല താരങ്ങളെയും പുറത്താക്കാന്‍ ഉണ്ട്.അത് ആരൊക്കെ ആണ് എന്ന് മാനെജ്മെന്റ് ഇതുവരെ പോലും തീരുമാനിച്ചിട്ടില്ല.പോച്ചേട്ടീനോയുടെ ചെല്‍സിയിലെ സ്പെല്‍ വളരെ ദുര്‍ഘടം പിടിച്ച ഒന്നായിരിക്കും എന്ന് മുന്‍ മാനേജര്‍ ഫ്രാങ്ക് ലംപാര്‍ഡും കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Leave a comment