അവസാന മത്സരത്തില്‍ ഡബിള്‍ അടിച്ച് ഗ്രാനിറ്റ് ഷാക്ക ; വൂള്‍വ്സിനെ മുച്ചൂടും തകര്‍ത്ത് ആഴ്സണല്‍
തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ വൂള്‍വ്സിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്‍പ്പിച്ച് ആഴ്സണല്‍.11 , 14 മിനുട്ടുകളില്‍ ഗോള്‍ നേടി കൊണ്ട് ആഴ്സണലിലെ തന്റെ കരിയര്‍ പൂര്‍ത്തിയാക്കാന്‍ പോകുന്ന ഗ്രാനിറ്റ് ഷാക്ക ആരാധകര്‍ക്ക് മുന്നില്‍ തന്റെ അവസാന മത്സരത്തില്‍ സ്റ്റൈല്‍ ആയി തന്നെ വിടപറഞ്ഞു.അദ്ധേഹത്തെ കൂടാതെ ബുക്കായോ സാക്ക,ഗബ്രിയേല്‍ ജീസസ്,ജാക്കുബ് കിവിയോര്‍ എന്നിവരും ആഴ്സണലിന് വേണ്ടി ഗോളുകള്‍ കണ്ടെത്തി.
38 മത്സരങ്ങള്‍ കളിച്ച ആഴ്സണല്‍ 26 ജയം 6 തോല്‍വി,6 സമനില എന്നിങ്ങനെ ലീഗില്‍ ഉടനീളം 84 പോയിന്റുകള്‍ നേടി.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏതാണ്ട് 35 ഗെയിം വീക്ക് ഓളം ഒന്നാം സ്ഥാനത്ത് ആയിരുന്നു ആഴ്സണല്‍ എങ്കിലും അവസാന ആഴ്ച്ചകളിലെ മോശം പ്രകടനം അവരെ തിരിഞ്ഞു കൊത്തി.ലീഗ് കിരീടം നേടിയ സിറ്റിയെക്കാള്‍ വെറും അഞ്ചു പോയിന്റിനു മാത്രമാണ് ആഴ്സണല്‍ പിന്നില്‍ ഉള്ളത്.അടുത്ത സീസണില്‍ കോച്ച് മൈക്കല്‍ ആര്‍റെറ്റയുടെ സ്പോര്‍ട്ടിങ്ങ് പ്രൊജക്ട്ടിനു കൂടുതല്‍ ശക്തി പകരാനുള്ള തീരുമാനത്തില്‍ ആണ് ആഴ്സണല്‍ മാനെജ്മെന്റ്.അതിനാല്‍ നിലവിലുള്ള ടീമിനെക്കാള്‍ ശക്തര്‍ ആയ ആഴ്സണലിനെ നമുക്ക് കാണാന്‍ കഴിയും.അവസാന ലീഗ് മത്സരം തോറ്റു എങ്കിലും റിലഗേഷന്‍ ഒഴിവാക്കിയത്തിന്റെ സന്തോഷത്തില്‍ ആണ് വൂള്‍വ്സ്.41 പോയിന്റോടെ ലീഗില്‍ പതിമൂന്നാം സ്ഥാനത്താണ് വൂള്‍വ്സ്.