പരിക്ക് മൂലം ശേഷിക്കുന്ന സീസണ്‍ ഡേവിഡ് സില്‍വക്ക് നഷ്ട്ടം ആയേക്കും
അടുത്ത സീസണില്‍ ചാമ്പ്യൻസ് ലീഗ് ഫുട്ബോള്‍ യോഗ്യത നേടാനുള്ള പാച്ചിലില്‍ ആണ് റയൽ സോസിഡാഡ്.ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ നിന്ന് വെറും രണ്ടു പോയിന്റ് മാത്രം മതി നാലാം സ്ഥാനത്തുള്ള സോസിദാദിനു യോഗ്യത ഉറപ്പിക്കാന്‍.എന്നാല്‍ ഈ സാഹചര്യത്തില്‍ അവര്‍ക്ക് വലിയൊരു തിരിച്ചടി ഏറ്റിരിക്കുകയാണ്.റയലിന്റെ വെറ്ററന്‍ താരമായ ഡേവിഡ് സിൽവക്ക് പേശിയില്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നു.

അൽമേരിയയ്‌ക്കെതിരായ മത്സരത്തില്‍ ആണ് താരത്തിനു പരിക്ക് സംഭവിച്ചത്.സാഹചര്യം അല്പം ഗുരുതരം ആയതിനാല്‍ സീസണിലെ അവസാന രണ്ട് മത്സരങ്ങളിൽ താരം കളിക്കില്ല എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ വിധി എഴുത്തി കഴിഞ്ഞു.പരിക്ക് മറികടക്കാൻ അദ്ദേഹത്തിന് നിരവധി ആഴ്ചകൾ വേണ്ടി വരും എന്നും സോസിദാദ് മെഡിക്കല്‍ ബോര്‍ഡും വെളിപ്പെടുത്തിയിട്ടുണ്ട്.അതിനാല്‍ സില്‍വയില്ലാതെ മത്സരം ജയിക്കാനുള്ള ഒരുംപോംവഴി അവര്‍ക്ക് കണ്ടെത്തേണ്ടത് ഉണ്ട്.അടുത്ത മത്സരത്തില്‍ കരുത്തരും മൂന്നാം സ്ഥാനക്കാരുമായ അത്ലറ്റിക്കോ മാഡ്രിഡിനെ ആണ് സോസിദാദ് നേരിടാന്‍ പോകുന്നത്.