EPL 2022 European Football Foot Ball International Football Top News transfer news

ആഴ്‌സണൽ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകള്‍ക്കെതിരെ ആരോപണം ഉയര്‍ത്തി മാഞ്ചസ്റ്റർ സിറ്റി സിഇഒ

May 19, 2023

ആഴ്‌സണൽ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകള്‍ക്കെതിരെ ആരോപണം ഉയര്‍ത്തി മാഞ്ചസ്റ്റർ സിറ്റി സിഇഒ

പണം ഉള്ളത് കൊണ്ട് മാത്രമാണ് സിറ്റി ടീം മികച്ചത് ആയത് എന്ന വാദം വെറും ബാലിശം ആയ ഒന്നാണ് എന്ന് മാഞ്ചസ്റ്റർ സിറ്റി സിഇഒ ഫെറാൻ സോറിയാനോ വെളിപ്പെടുത്തി.ആഴ്‌സനൽ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിങ്ങനെ പല പ്രീമിയര്‍ ലീഗ് ക്ലബുകളും സിറ്റിയെക്കാള്‍ പണം മുടക്കിയിട്ടുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു.

Media Base Sports on Twitter: "👏🏼 | Ferran Soriano, Pere Guardiola,  director de @MediaBaseSports, Josep Maria Orobitg y Txiki Begiristain,  junto con Pep Guardiola en un día muy especial para él. ¡Gran

2008-ൽ ഉടമ ഷെയ്ഖ് മൻസൂറിന്റെ വരവ് മുതൽ ആണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ തലവര മാറുന്നത്.കഴിഞ്ഞ 15 വർഷത്തിനിടെ ആറ് പ്രീമിയർ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ മൊത്തം 17 ട്രോഫികൾ സിറ്റി നേടിയിട്ടുണ്ട്.ചാമ്പ്യന്‍സ് മാത്രമാണ് അവര്‍ക്ക് കിട്ടാകനി ആയിട്ടുള്ളത്.ഇപ്പോള്‍ അതിനുള്ള ഒരവസരം അവര്‍ക്ക് ലഭിച്ചിട്ടുമുണ്ട്.”പ്രീമിയര്‍ ലീഗ് നേടാന്‍ ഞങ്ങള്‍ ഓരോ ദിവസവും പ്രയത്നിച്ചിട്ടുണ്ട്.കളിക്കാരില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന ക്ലബുകള്‍ ആണ് ആഴ്സണല്‍,യുണൈറ്റഡ്,ചെല്‍സി എന്നിവര്‍.അതിനാല്‍ സിറ്റിയുടെ ഇപ്പോഴത്തെ നിലവാരത്തിന് കാരണം പണം ആണ് എന്നത് തെറ്റായ വാദം ആണ്.” ഫെറാൻ സോറിയാനോ മോവിസ്റ്റാറിനോട് പറഞ്ഞു.കഴിഞ്ഞ പത്ത് വർഷമായി ട്രാൻസ്ഫർമാർക്കിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ചെൽസി യൂറോപ്പിലെ മറ്റേതൊരു ക്ലബ്ബിനെക്കാളും (1.82 ബില്യൺ പൗണ്ട്) കൂടുതൽ ചെലവഴിച്ചു, മാൻ സിറ്റി (1.5 ബില്യൺ പൗണ്ട്) രണ്ടാമതും മാൻ യുണൈറ്റഡ് (1.45 ബില്യൺ) മൂന്നാമതും, ആഴ്സണൽ. (£1.04 ബില്യൺ പൗണ്ട്) പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

Leave a comment