ബസ് പാര്‍ക്ക് ചെയ്ത് മൊറീഞ്ഞോ ; യൂറോപ്പ ഫൈനല്‍ യോഗ്യത നേടി റോമ
വ്യാഴാഴ്ച നടന്ന യൂറോപ്പ ലീഗ് സെമിഫൈനൽ റിട്ടേൺ ലെഗിൽ ബയേർ ലെവർകൂസനെ സമനിലയില്‍ തളച്ച് റോമ.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും ഒരു ഗോള്‍ വീതം നേടിയില്ല.ആദ്യ പാദത്തില്‍ ഒരു ഗോള്‍ വിജയം റോമ നേടിയിരുന്നു.അഗ്രിഗേറ്റ് സ്കോര്‍ 1-0.കഴിഞ്ഞ സീസണിലെ യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടത്തിന് ശേഷം പരിശീലകൻ ജോസ് മൗറീഞ്ഞോയുടെ കീഴിൽ റോം ടീം ഇപ്പോൾ ബാക്ക്-ടു ബാക്ക് യൂറോപ്യൻ ഫൈനലിൽ എത്തിയിരിക്കുന്നു.
സന്ദർശകർ മുഴുവൻ സമയവും പ്രതിരോധത്തില്‍ ആയിരുന്നു.ബയെര്‍ ലേവര്‍കുസന്റെ കടുത്ത സമ്മര്‍ദം മുഴവനും റോമ താരങ്ങള്‍ അതിജീവിച്ചു.മത്സരത്തില്‍ ആകെ ഒരു ഷോട്ട് മാത്രമാണ് റോമ നേടിയത്.യുവന്‍റ്റസിനെ തോല്‍പ്പിച്ച സേവിയ്യയെ ആയിരിക്കും റോമ യൂറോപ്പ ഫൈനലില്‍ നേരിടാന്‍ പോകുന്നത്.ജൂണ്‍ ഒന്നിന് ബുഡാപേസ്റ്റ് ഹംഗറിയിലെ പുസ്ക്കാസ് അരീനയില്‍ വെച്ചാണ് മത്സരം.