ആദ്യപാദത്തിൽ ഹാളണ്ട് റയൽ പ്രതിരോധത്തെ മറികടക്കാനാവാതെ വിഷമിച്ചു..ബെർണാഡോയും ഗ്രീലിഷും വിങ്ങുകളിൽ പതറി..രണ്ടാം ലെഗ്ഗിലും മറിച്ചൊന്നും ചിന്തിക്കാൻ സംഭവിക്കില്ലന്ന് പെപ് കണക്കുകൂട്ടി..അയാൾ മദ്ധ്യനിരയിൽ കളിപിടിക്കണമെന്ന് ചിന്തിക്കുന്നു.
മറുസൈഡിൽ കാർലോ മാൻമാർക്കിങ്ങിനാണ് മുതിർന്നത്.കമവിങ്ങ ബെർണാഡോയെ തളച്ചിടുമെന്ന് വിചാരിച്ചു.ഗുണ്ടോയും റോഡ്രിയും സ്റ്റോൺസും ബെർണാഡോക്ക് ഹെൽപുമായി തുടർച്ചയായി വന്നപ്പോൾ കമ പതറി.
പിന്നെയും കാർലോക്ക് പിഴച്ചു.മാൻമാർക്കിങ്ങിൽ മിടുക്കനായ റുഡിഗറെ ബെഞ്ചിലിരുത്തിയത് പൊറുക്കാനാവാത്ത മണ്ടത്തരമായി.പിന്നീട് ശ്രമിച്ചത് ലോങ്ങ് ബോൾസിലൂടെ വിനിക്ക് പന്തെത്തിക്കാനാണ്..പക്ഷെ വാക്കർ അങ്ങേരൊരു രക്ഷയുമില്ലായിരുന്നു..വിനി പതറി.ഇക്കയെ ഡയസ് നിലക്കുനിർത്തി.
റയലിന്റെ കണക്കുക്കൂട്ടലുകൾ മൊത്തം തെറ്റിച്ചത് ജോൺ സ്റ്റോൺസാണ്.അഗ്രസീവ് പ്ലെയിൽ പുള്ളി ഇത്രമാത്രം ഇൻവോൾവ്ഡ് ആവുമെന്നവർ കരുതിയില്ല..മാൻമാർകിങ് പ്ലാൻ മുഴുവൻ തകർത്തുകളഞ്ഞത് സ്റ്റോൺസിന്റെ ഹൈബ്രിഡ് റോളാണ്
ഓവർഹൈപ്പ്ഡ് എന്ന് ഇംഗ്ലീഷ് പ്ലെയേഴ്സിനെ വിളിക്കുമ്പോൾതന്നെ വേണ്ടത്ര ഹൈപ്പ് കിട്ടാത്ത രണ്ടുപേരാണ് വാക്കറും സ്റ്റോൺസും