അഞ്ചു താരങ്ങളെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വില്പനക്ക് വെച്ച് ബാഴ്സ
അഞ്ച് ഫസ്റ്റ്-ടീം കളിക്കാരെ എത്രയും വേഗം ഓഫ്ലോഡ് ചെയ്യാൻ ബാഴ്സലോണ. എസ്പ്യാനോളിനെതിരെ വിജയം നേടി കൊണ്ട് മറ്റൊരു മികച്ച സീസന് ആസ്വദിച്ച ബാഴ്സലോണ എത്രയും പെട്ടെന്ന് അടുത്ത സീസണിലേക്ക് ഉള്ള തയ്യാറെടുപ്പില്‍ ആണ്.കറ്റാലൻ ഭീമന്മാർ താരങ്ങളെ എത്രയും പെട്ടെന്ന് സൈന്‍ ചെയ്യാനും വേണ്ടാത്ത കളിക്കാരെ വേഗം പുറത്താക്കാനും ആണ് പദ്ധതി ഇട്ടിരിക്കുന്നത്.
അന്‍സു ഫാട്ടി,റഫീഞ്ഞ,ജോർഡി ആൽബ, ഫ്രാങ്ക് കെസി, ഫെറാൻ ടോറസ് എന്നിവരെ ആണ് ബാഴ്സ ഇപ്പോള്‍ വിപണിയില്‍ വെച്ചിരിക്കുന്നത്.ഇതില്‍ ആല്‍ബ ഒഴികെ മറ്റുള്ള താരങ്ങള്‍ക്ക് നല്ല വില ലഭിക്കും എന്നാണ് ക്ലബ് മാനെജ്മെന്റ് കരുതുന്നത്.ഫാട്ടി,ഫെറാന്‍ ടോറസ്,റഫീഞ്ഞ എന്നിവര്‍ക്ക് 70 മില്യണോളം ട്രാന്‍സ്ഫര്‍ ഫീസ് ലഭിക്കാന്‍ സാധ്യത ഉണ്ട് എന്നും ബാഴ്സ കരുതുന്നു. അടുത്ത സീസണ് മുതല്‍ ടീമിന്റെ ഇടതു വിങ്ങ് ബാക്ക് ആയി ബാല്ഡേയ് തുടരും.ബാക്ക് അപ്പ് ആയി അലോണ്‍സോയും തുടര്‍ന്നേക്കും.അതിനാല്‍ ജോര്‍ഡി ആല്‍ബയുടെ സേവനം ഇനി മുതല്‍ ബാഴ്സക്ക് ആവശ്യവും ഇല്ല.