പ്രീമിയര്‍ ലീഗില്‍ ശ്രദ്ധ ചെലുത്താന്‍ സിറ്റി താരങ്ങളോട് ആവശ്യപ്പെട്ട് പെപ്പ്
ഞായറാഴ്ചത്തെ എവർട്ടണിലേക്കുള്ള പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ സിറ്റി കോച്ച് ആയ പെപ്പ് അഭിസംബോധന ചെയ്തു.പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഒരു പോലെ ശ്രദ്ധ പുലര്‍ത്തുന്ന സിറ്റി താരങ്ങളോട് അദ്ദേഹം പറഞ്ഞത് ഇപ്പോള്‍ അവരുടെ ശ്രദ്ധ മുഴുവനും പ്രീമിയര്‍ ലീഗില്‍ മാത്രം ആയിരിക്കണം എന്നാണ്.
ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ആഴ്സണല്‍ തീര്‍ച്ചയായും ജയിക്കും എന്നും അതിനാല്‍ എല്ലാ പൊയന്റിനും അതിന്റെ വില ഉണ്ടെന്നും പെപ്പ് അഭിപ്രായപ്പെട്ടു.ഇത് കൂടാതെ താന്‍ എപ്പോഴക്കെ എവര്ട്ടന് ഹോമായ ഗുഡിസണ്‍ പാര്‍ക്കിലേക്ക് പോയിട്ടുണ്ടോ അപ്പോള്‍ ഒക്കേ വളരെ പ്രയാസകരമായിരുന്നു അവിടുത്തെ കാര്യങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.ചാമ്പ്യന്‍സ് ലീഗ് സെമി രണ്ടാം പാദത്തില്‍ റയലിനെ സിറ്റി നേരിടാന്‍ പോകുന്നത് വരാനിരിക്കുന്ന ബുധാനാഴ്ചയാണ്.