Cricket IPL Top News

ഐപിഎൽ : ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുത്തു

May 9, 2023

author:

ഐപിഎൽ : ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുത്തു

 

വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റ ജോഫ്ര ആർച്ചറിന് പകരക്കാരനായി ക്രിസ് ജോർദാൻ തന്റെ എംഐ അരങ്ങേറ്റം കുറിക്കും. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കർൺ ശർമ്മയ്ക്ക് പകരം വിജയ് കുമാർ വൈശാഖ് ഇറങ്ങും. ഇരു ടീമുകൾക്കും ആദ്യ 3-ലേക്ക് കടക്കാൻ അവസരമുള്ളതിനാൽ കടുത്ത മത്സരം തന്നെ പ്രതീക്ഷിക്കാം.

മുംബൈ (പ്ലേയിംഗ് ഇലവൻ) – കാമറൂൺ ഗ്രീൻ, രോഹിത് ശർമ്മ , ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, നെഹാൽ വധേര, ടിം ഡേവിഡ്, ക്രിസ് ജോർദാൻ (ജോഫ്ര ആർച്ചറിന് വേണ്ടി), പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ് (ട്രിസ്റ്റൻ സ്റ്റബ്‌സിന് വേണ്ടി) , കുമാർ കാർത്തികേയ (രാഘവ് ഗോയലിന് വേണ്ടി), ആകാശ് മധ്വാൾ.
മുംബൈ നോമിനേറ്റ് ചെയ്ത ഇംപാക്ട് പ്ലെയേഴ്‌സ് – രമൺദീപ് സിംഗ്, ട്രിസ്റ്റൺ സ്റ്റബ്‌സ്, വിഷ്ണു വിനോദ്, സന്ദീപ് വാര്യർ, രാഘവ് ഗോയൽ.
ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ) – വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ് , അനൂജ് റാവത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ, ദിനേശ് കാർത്തിക് , വാനിന്ദു ഹസരംഗ, ജോഷ് ഹേസിൽവുഡ്, മുഹമ്മദ് സിറാജ്, വൈശാഖ് വിജയ് കുമാർ (കർൺ ശർമ്മയ്‌ക്ക് വേണ്ടി), ഹർഷൽ പട്ടേൽ.
ബാംഗ്ലൂർ നോമിനേറ്റ് ചെയ്ത ഇംപാക്ട് പ്ലെയേഴ്സ് – കേദാർ ജാദവ്, മൈക്കൽ ബ്രേസ്വെൽ, സുയാഷ് പ്രഭുദേശായി, കർൺ ശർമ്മ, ഷഹബാസ് അഹമ്മദ്.

Leave a comment