Cricket IPL Top News

അവസാന ഓവർ ത്രില്ലറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിംഗ്‌സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി

May 9, 2023

author:

അവസാന ഓവർ ത്രില്ലറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിംഗ്‌സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി

 

തിങ്കളാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന അവസാന ഓവർ ത്രില്ലറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിംഗ്‌സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കെകെആറിന് അവസാന പന്തിൽ റിങ്കു സിംഗ് ബൗണ്ടറി കണ്ടെത്തി വിജയം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. 47 പന്തിൽ 57 റൺസ് നേടിയ ധവാൻ മാത്രമാണ് ടീമിനെ വേണ്ടി മികച്ച പ്രകടന൦ നടത്തിയത്. ഷാരൂഖ് ഖാൻ (21 നോട്ടൗട്ട്), ഹർപ്രീത് ബ്രാർ (17 നോട്ടൗട്ട്; 9 ബി) എന്നിവർ അവസാന ഓവറുകളിൽ തിളങ്ങിയതുകൊണ്ട് മാത്രമാണ് പഞ്ചാബിന് ഈ സ്‌കോർ നേടാൻ ആയത്. അവസാന രണ്ട് ഓവറിൽ ഈ കൂട്ടുകെട്ട് 36 റൺസ് നേടി. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 16 പന്തിൽ നിന്ന് 40 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. വരുൺ ചക്രവർത്തി മൂന്ന് സുപ്രധാന വിക്കറ്റുകളുമായി തന്റെ മികച്ച ഓട്ടം തുടർന്നു.

മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത മികച്ച പ്രകടനം ആണ് നടത്തിയത്. നിതീഷ് റാണയും ആന്ദ്രേ റസ്സലും യഥാക്രമം 51, 42 റൺസെടുത്തു. റോയി 38 റൺസ് നേടി. പഞ്ചാബിന് വേണ്ടി രാഹുൽ ചാഹർ രണ്ട് വിക്കറ്റ് നേടി. ജയത്തോടെ കൊൽക്കത്ത അഞ്ചാം സ്ഥാനത്തെത്തി.

Leave a comment