എങ്ങോട്ടുമില്ല , വിൻസെന്റ് കമ്പനി പുതിയ ബേൺലി കരാറിൽ ഒപ്പുവച്ചു
ടോട്ടൻഹാം ഹോസ്റ്റ്പറിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിൻസെന്റ് കമ്പനി ബേൺലിയിൽ പുതിയ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു.അന്റോണിയോ കോണ്ടെ ക്ലബ് വിട്ടതിന് ശേഷം ഒരു പുതിയ മാനേജര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആണ് ടോട്ടന്‍ഹാം.മുന്‍ ബയേണ്‍ മാനേജര്‍ ആയ ജൂലിയന്‍ നാഗല്‍സ്മാന്‍,പോച്ചേട്ടീനോ എന്നിങ്ങനെ മറ്റ് ഹൈ പ്രൊഫൈല്‍ മാനേജര്‍മാരെയും ടോട്ടന്‍ഹാം സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.
“ബേൺലിയില്‍ തുടരുക എന്നത് തന്നെ ആണ് എന്‍റെ ആഗ്രഹം.ആരാധകരുമായി ചേർന്ന് ഞങ്ങൾ ടർഫ് മൂറിനെ വീണ്ടും ഒരു കോട്ടയാക്കി, ഭാവിയില്‍ ഇതിനെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു സാമ്രാജ്യമാക്കി ഉയര്‍ത്തുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.”തന്റെ പുതിയ കരാർ ഒപ്പിട്ടതിന് ശേഷം ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനോട് സംസാരിച്ച കമ്പനി പറഞ്ഞു.ചാമ്പ്യൻഷിപ്പ് നേടി ബെന്‍ളിയേ പ്രീമിയർ ലീഗിലേക്ക് തിരികെ നയിച്ചുകൊണ്ട് ടർഫ് മൂറിൽ ആദ്യ സീസണില്‍ തന്നെ കമ്പനി ആരാധകരുടെ മനം കവര്‍ന്നു.