ഫെറാനെ വിറ്റ് പണം സമ്പാദിക്കാന്‍ ബാഴ്സലോണ
വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫെറാൻ ടോറസിനെ വിറ്റ് പണം സമ്പാദിക്കാൻ ബാഴ്സലോണ.2022 ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് 55 മില്യൺ യൂറോ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയ ശേഷം താരത്തിന് തന്റെ പഴയ ഫോം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.ഈ സീസണിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെയും റാഫിൻഹയുടെയും വരവും സ്പാനിഷ് താരത്തിനു ഭീഷണിയാകുന്നു.
ലെഫ്റ്റ് വിങ്ങില്‍ കാലങ്ങള്‍ ഏറെയായി നല്ലൊരു പ്ലേയറെ കൊണ്ടുവരാന്‍ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല.നിലവില്‍ അന്‍സു ഫാട്ടിയും ഫെറാനും ഉണ്ടായിട്ടും സാവി അവിടെ കളിപ്പിക്കുന്നത് ഗാവിയെ ആണ്.നിലവില്‍ ഒരു ഡ്രിബിള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഫെറാന്‍ ബാഴ്സയില്‍ പാടുപ്പെടുകയാണ്.ഇന്നലത്തെ മത്സരത്തില്‍ വിജയ ഗോള്‍ താരത്തിന്റെ ആയിരുന്നു എങ്കിലും ഒരു ഫോര്‍വേഡിന് വേണ്ട ഏതു ഗുണവും അദ്ദേഹത്തിന് നിലവില്‍ ഇല്ല എന്ന് തന്നെ വേണം പറയാന്‍.താരത്തിനു വേണ്ട എല്ലാ പിന്തുണയും സാവി നല്‍കുകയും ചെയ്തിരുന്നു.എന്നിട്ടും മോശം ഫോമില്‍ കളിക്കുന്ന താരത്തിന് ബാഴ്സലോണ ഇട്ടിരിക്കുന്ന പ്രൈസ് ടാഗ് 25 മില്യണ്‍ യൂറോ ആണത്രേ.താരത്തിനെ ആവശ്യപ്പെട്ടു ഇതുവരെ ഏതു ക്ലബും രംഗത്ത് വന്നിട്ടില്ല എന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.