ഡു പ്ലെസി – മാക്സ്വെല് കൂട്ട്കെട്ടിനെ വാനോളം പുകഴ്ത്തി കോഹ്ലി
ഞായറാഴ്ച ഫാഫ് ഡു പ്ലെസിസും ഗ്ലെൻ മാക്സ്വെല്ലും ഐപിഎൽ 2023 ലെ തങ്ങളുടെ മൂന്നാം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് റൺസിന് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്താൻ സഹായിച്ചു.ഇതാദ്യം ആയല്ല ഇരുവരും ബംഗ്ലൂരിനെ തങ്ങളുടെ ബാറ്റ് കൊണ്ട് രക്ഷപ്പെടുത്തുന്നത്.ഇരുവരും റോയല്‍സിനെതിരെ കാഴ്ച്ചവെച്ച പ്രകടനം താന്‍ കണ്ടത്തിലെ ഏറ്റവും മികച്ച ഇന്നിങ്ങ്സുകളില്‍ ഒന്നാണ് എന്ന് മത്സരശേഷം മുന്‍ ക്യാപ്റ്റന്‍ കോഹ്ലി പറഞ്ഞു.
“ചെന്നൈയിലെ മത്സരത്തേക്കാൾ മികച്ചതായിരുന്നു ഇന്നലത്തെ ഇരുവരുടെയും പ്രകടനം. ചെന്നൈക്കെതിരെ മികച്ച ബാറ്റ് ട്രാക്ക് ഉണ്ടായിരുന്നു.എന്നാല്‍ ഇന്നലത്തെ പിച്ച് അല്പം കുഴപ്പം പിടിച്ചതായിരുന്നു.വന്നയുടന്‍ മാക്സി കളി അവരില്‍ നിന്നും തട്ടിയെടുത്തു.വെറും നാലോവറില്‍ അദ്ദേഹം കളി ഞങ്ങളുടെ പക്കലേക്ക് തിരിച്ചു.അവരുടെ കൂട്ടുകെട്ട് അതിശയിപ്പിക്കുന്നതായിരുന്നു.ഞാൻ കണ്ട ഏറ്റവും മികച്ച പ്രത്യാക്രമണ കൂട്ടുകെട്ടുകളിൽഒന്നാണ് ഇന്നലത്തേത്.”കോഹ്ലി മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ പറഞ്ഞു.






































