റോബർട്ടോ ഫിർമിനോയെ സൈൻ ചെയ്യുന്നത്തിന്‍റെ വക്കില്‍ ഗലാറ്റസരെ
ലിവർപൂളിനു വേണ്ടി ദീർഘകാലം സേവനം അനുഷ്ഠിച്ച ബ്രസീലിയന്‍ താരമായ റോബർട്ടോ ഫിർമിനോ ടർക്കിഷ് സൂപ്പർ ലീഗ് ക്ലബ് ആയ ഗലാറ്റസറേയുമായി ഒരു പ്രീ-കോൺട്രാക്‌റ്റ് ഉടമ്പടിയിൽ ഒപ്പുവെക്കുന്നത്തിന്‍റെ വക്കില്‍ എത്തിയതായി വാര്‍ത്ത.സീസൺ അവസാനത്തോടെ ആൻഫീൽഡിലെ കരാർ കാലഹരണപ്പെടുന്ന ബ്രസീലിയൻ ഫോർവേഡിനെ സൈന്‍ ചെയ്യാന്‍ ബാഴ്‌സലോണയും നാപ്പോളിയും ഏറെ താല്‍പര്യപ്പെടുന്നുണ്ട്.
എന്നാല്‍ താരത്തിന് ശേഷിക്കുന്ന സമയം ടൂര്‍ക്കിയില്‍ തുടരാന്‍ ആണത്രേ താല്‍പര്യം.പീക്ക് ഫോം കഴിഞ്ഞ യൂറോപ്പിയന്‍ താരങ്ങളെ ഇതാദ്യമായല്ല ടൂര്‍ക്കി ക്ലബ് സൈന്‍ ചെയ്യുന്നത്.ജുവാൻ മാറ്റ, മൗറോ ഇക്കാർഡി, ഡ്രൈസ് മെർട്ടൻസ്, മിലോട്ട് റാഷിക, ലൂക്കാസ് ടോറേറ എന്നിങ്ങനെ പലരും ഇപ്പോള്‍ അവിടെ കളിക്കുന്നുണ്ട്.ഗലറ്റസാറേയുടെ വേതന ബില്ലില്‍ ഫിര്‍മീഞ്ഞോയേ ഉള്‍പ്പെടുത്താനും ആകും.കഴിഞ്ഞ രണ്ട് വര്‍ഷമായി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ നല്ല പണം ചിലവഴിക്കുന്ന ഗലറ്റസാറേ യൂറോപ്പിയന്‍ ലീഗുകളില്‍ തങ്ങളുടെ പ്രകടനം ഏറെ മെച്ചപ്പെടുത്തുന്നുണ്ട്.ഇത് കൂടാതെ ലീഗിലും ഒന്നാം സ്ഥാനത്താണ് ഇവര്‍.