സിഇഒ ഒലിവർ കാനെ നീക്കം ചെയ്യാൻ തീരുമാനിച്ച് ബയേണ്‍
ഒലിവർ കാൻ ഉടൻ തന്നെ ചുമതലകളിൽ നിന്ന് ഒഴിഞ്ഞു ബയേൺ മ്യൂണിക്ക് സിഇഒ പദവി രാജി വെക്കുമെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് മ്യൂണിക്ക് പുറത്തായതാണ് അദ്ദേഹത്തിനെ പറഞ്ഞു വിടാന്‍ കാരണം എങ്കിലും ഡിഎഫ്ബി പോക്കാലിലും അത് പോലെ ലീഗിലും ക്ലബിന്റെ പ്രകടനം ശരാശരിയിലും താഴെ മാത്രം ആയിരുന്നു.
ജൂലിയൻ നാഗെൽസ്മാനെ പറഞ്ഞു വിട്ടതിനു ശേഷം തോമസ് ടുഷെലിനെ മാനേജരായി നിയമിച്ചത് കഴിഞ്ഞ മാസമായിരുന്നു.പലരും നാഗെൽസ്മാനെ നേരത്തെ പറഞ്ഞു വിടാന്‍ അഭ്യര്‍ഥിച്ചു എങ്കിലും ഒലിവര്‍ തീരുമാനം വൈകിപ്പിക്കുകയായിരുന്നു.ഇത് കൂടാതെ ക്ലബിലെ പലര്‍ക്കും ഖാനുമായുള്ള ബന്ധം വളരെ മോശം അവസ്ഥയില്‍ ആണ് എന്നും ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ബയേൺ പ്രസിഡൻറ് ഹെർബർട്ട് ഹൈനറെ ഇടക്കാല ചെയർമാന്‍ ആയേക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍.ഒരുപക്ഷെ ഫിലിപ്പ് ലാം ബയേണിന്റെ അടുത്ത സിഇഒ ആകുമെന്നും സൂചനയുണ്ട്.