നാപോളിയെ തകര്‍ത്ത് എസി മിലാന്‍
ബുധനാഴ്ച സാൻ സിറോയിൽ നടന്ന ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ഇസ്മായേൽ ബെന്നസറുടെ ഗോളിൽ നാപോളിയെ 1-0ന് തോൽപ്പിച്ചതോടെ എസി മിലാൻ 16 വർഷമായി തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക് ആദ്യ ചുവടുവച്ചു.ക്വാർട്ടർ ഫൈനലില്‍ ആദ്യമായി കളിക്കുകയാണ് നാപോളി.ഇതിനു മുന്നേ നടന്ന ലീഗ് മത്സരത്തിലും എതിരില്ലാത്ത നാലു ഗോളിന് നാപോളിയെ മിലാന്‍ പരാജയപ്പെടുത്തിയിരുന്നു.

പരിക്ക് മൂലം ടോപ് സ്‌കോറർ വിക്ടർ ഒസിംഹെന്‍റെ അഭാവം നല്ല രീതിയില്‍ നപോളിയെ ബാധിച്ചിട്ടുണ്ട്.ആദ്യ പകുതിയില്‍ മിലാനെതിരെ ആധിപത്യം സ്ഥാപ്പിച്ചു എങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.ആദ്യ പകുതി തീരാന്‍ അഞ്ചു മിനുട്ട് ശേഷിക്കെ ഇസ്മായാല്‍ ബെന്നാക്കര്‍ മിലാന് ലീഡ് നേടി കൊടുത്തു.പിന്നീട് സമനില ഗോളിനായി കഴിയും വിധം പയറ്റി നോക്കി എങ്കിലും ഇന്നലെ ഭാഗ്യം നാപോളിക്ക് ഒപ്പം ആയിരുന്നില്ല.മത്സരം പൂര്‍ത്തിയാവാന്‍ പതിനാറു മിനുറ്റ് ശേഷിക്കെ ഫ്രാങ്ക് സാംബോ അംഗുയിസ്സ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ടു പുറത്തായതും നാപോളിക്ക് തിരിച്ചടിയായി.ആണ് ഇതിന്‍റെ രണ്ടാം ഭാഗം ഏപ്രില്‍ പത്തൊന്‍പതിന് നാപോളി ഹോം ആയ ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.