ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് മാഡ്രിഡ് vs ചെല്‍സി പോരാട്ടം
ബുധനാഴ്ച സാന്റിയാഗോ ബെർണാബ്യൂവിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് ചെൽസിയെ നേരിടാന്‍ ഒരുങ്ങുന്നു.റൗണ്ട് ഓഫ് 16-ൽ ലിവർപൂളിനെതിരെ 6-2 അഗ്രഗേറ്റ് വിജയം നേടി കൊണ്ടാണ് റയല്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയത്.അതേസമയം ബ്ലൂസ് പ്രീ ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 2-1 ന് പരാജയപ്പെടുത്തി.

ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം.കഴിഞ്ഞ രണ്ടു സീസണിലും ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടില്‍ ചെല്‍സിയും റയലും ഏറ്റുമുട്ടിയിരുന്നു.അതില്‍ വിജയം ഓരോ തവണ ഇരു ടീമുകള്‍ക്കും ലഭിച്ചു.നിലവിലെ സാഹചര്യം കണക്കില്‍ എടുക്കുകയാണ് എങ്കില്‍ ചെല്‍സിയെക്കാള്‍ എത്രയോ മുകളില്‍ തന്നെയാണ് റയല്‍ മാഡ്രിഡ്.നോക്കൌട്ട് മത്സരങ്ങളില്‍ കഴിഞ്ഞ എല്ലാ ചാമ്പ്യന്‍സ് ലീഗിലും ഏത് ടീമിനെയും കവച്ചു വെട്ടാനുള്ള തന്ത്രം തങ്ങള്‍ക്ക് ഉണ്ടെന്നു മാഡ്രിഡ് വീണ്ടും വീണ്ടും തെളിയിച്ചു വരുകയാണ്.മത്സരം തീരുന്നതിനു വിസില്‍ മുഴങ്ങുന്ന വരെയും മാഡ്രിഡിനെ എഴുതി തള്ളുന്നത് വിഡ്ഢിത്തം ആണ്.വന്‍ ബജറ്റ് ചിലവാക്കി കൊണ്ട് ടീമിനെ പുതുക്കി പണിത പല പ്രതിഭാശാലികള്‍ ആയ യുവ താരങ്ങള്‍ ചെല്‍സിയുടെ പക്കല്‍ ഉണ്ട്.ബ്ലൂസ് മാനേജര്‍ ആയ ലംപാര്‍ഡ് ഇന്നത്തെ മത്സരത്തില്‍ ചെല്‍സി ടീമിനെ എങ്ങനെ അണിനിരത്തും എന്ന ജിജ്ഞാസയില്‍ ആണ് ഫുട്ബോള്‍ ആരാധകര്‍.