ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഇറ്റാലിയന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍
ഇന്ന് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏഴ് തവണ യൂറോപ്യൻ ചാമ്പ്യൻമാരായ എസി മിലാൻ ആദ്യമായി ക്വാർട്ടർ ഫൈനലിസ്റ്റായ നാപ്പോളിയെ സാൻ സിറോയിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം.സീരി എ യില്‍ ഇരു കൂട്ടരും കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത നാല് ഗോളിന് നാപോളിയെ എസി മിലാന്‍ പരാജയപ്പെടുത്തിയിരുന്നു.അന്ന് കാഴ്ച്ചവെച്ച അതേ ഫോം ഇന്നത്തെ മത്സരത്തിലും പുറത്തെടുക്കാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് മിലാന്‍ ടീം കാമ്പ്.

സീരി എ യില്‍ പതിനാറു പോയിന്റ് ലീഡ് ഉള്ള നാപോളിക്ക് തന്നെ ആയിരിക്കും ഇത്തവണ ലീഗ് കിരീടം എന്നത് ഏറെക്കുറെ ഉറപ്പായ കാര്യം ആണ്.ഇനി ചാമ്പ്യന്‍സ് ലീഗില്‍ ആണെങ്കില്‍ ലിവര്‍പൂള്‍,അയാക്സ് എന്നീ മുന്‍നിര ക്ലബുകളെ മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി ആണ് നാപോളി നോക്കൌട്ട് യോഗ്യത നേടിയത്.യൂറോപ്പ ചാമ്പ്യന്മാരായ ഫ്രാങ്ക്ഫുട്ടിനെ രണ്ടു പാദങ്ങളിലുമായി എതിരില്ലാത്ത അഞ്ചു ഗോളിന് ആണ് നാപോളി പരാജയപ്പെടുത്തിയത്.മിന്നും ഫോമില്‍ ഉള്ള യുവ താരങ്ങളില്‍ ആണ് നാപോളിയുടെ പ്രതീക്ഷ.