റൊണാള്‍ഡോ തൃപ്തന്‍ അല്ല ; കോച്ചിനെ ഫയര്‍ ചെയ്യാന്‍ ഒരുങ്ങി അൽ-നാസർ
അൽ-നാസർ അവരുടെ മാനേജർ റൂഡി ഗാർഷ്യയെ പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നു.സൗദി അറേബ്യൻ ദിനപത്രമായ ഒകാസ് ആണ് വാര്‍ത്ത പുറത്തു വിട്ടത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രഞ്ച് മാനേജറുടെ പ്രകടനത്തില്‍ തീരെ തൃപ്തന്‍ അല്ല എന്നതാണ് അദ്ദേഹത്തിനെ പറഞ്ഞുവിടാന്‍ കാരണം.

സൗദി പ്രൊ ലീഗില്‍ 23 മത്സരങ്ങള്‍ പൂര്‍ത്തി ആയിരിക്കുമ്പോള്‍ നിലവില്‍ റൊണാള്‍ഡോയുടെ അൽ-നാസർ ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന അൽ-ഇത്തിഹാദിനേക്കാൾ മൂന്ന് പോയിന്റ് പിന്നിലാണ്.കഴിഞ്ഞ മാസം ഇരു കൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ നാസര്‍ തോല്‍വി നേരിട്ടിരുന്നു. കഴിഞ്ഞ ആഴ്ച്ച 11-ാം സ്ഥാനത്തുള്ള അൽ-ഫൈഹയോട് നാസര്‍ സമനില കൂടി നേരിട്ടതോടെ റൂഡി ഗാര്‍സിയയുടെ നില കൂടുതല്‍ പരുങ്ങലില്‍ ആയി.ഇനി ഏഴ് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, അൽ-ഇത്തിഹാദിനെ മറികടന്ന് ലീഗ് കിരീടം നേടുക എന്നത് വളരെ ശ്രമകരമായ ദൗത്യം ആണ്.ക്ലബിന്റെ മുൻ അണ്ടർ 19 മാനേജർ ഇവോ മിലിക്ക് സീസണിന്റെ അവസാനം വരെ ടീമിന്റെ ചുമതല വഹിക്കാനുള്ള ഓപ്ഷന്‍ ക്ലബ് നോക്കുന്നുണ്ട്.സൗദി അറേബ്യൻ ടെലിവിഷൻ ചാനലായ എസ്‌എസ്‌സി സ്‌പോർട്‌സ് പറയുന്നതനുസരിച്ച്, ഗാർഷ്യക്ക് മുന്നേ കോച്ചായി പ്രവര്‍ത്തിച്ചിരുന്ന മിഗ്വൽ ഏഞ്ചൽ റുസ്സോയെ വീണ്ടും നിയമിക്കുന്നതും അൽ-നാസർ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.