ജെയിംസ് മാഡിസണിൽ താൽപ്പര്യം രേഖപ്പെടുത്തി ലിവര്‍പൂള്‍,ടോട്ടന്‍ഹാം ക്ലബുകള്‍
ലിവർപൂളും ടോട്ടൻഹാം ഹോട്സ്പറും ഈ സമ്മറില്‍ മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് ജെയിംസ് മാഡിസന്റെ പ്രതിനിധികളെ അറിയിച്ചതായി റിപ്പോര്‍ട്ട് നല്‍കി ഇംഗ്ലീഷ് മാധ്യമങ്ങള്‍.ഇതുവരെയുള്ള 21 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും ആറ് അസിസ്റ്റുകളും താരം ലെസ്റ്റര്‍ സിറ്റിക്ക് സംഭാവന ചെയ്തു എങ്കിലും ഇപ്പോള്‍ റിലഗേഷന്‍ ഭീഷണി നേരിടുകയാണ് ക്ലബ്.

മാഡിസന്റെ പ്രകടനങ്ങൾ മൂലം അദ്ദേഹത്തിന് ഇംഗ്ലീഷ് ദേശീയ ടീമിലേക്കും ഇടം ലഭിച്ചിരിക്കുന്നു.താരത്തിനെ വില്‍ക്കാന്‍ ലെസ്റ്റര്‍ സിറ്റിക്ക് തീരെ താല്‍പര്യം ഇല്ല എങ്കിലും ക്ലബില്‍ താരത്തിനുള്ള വിശ്വാസം നഷ്ട്ടപ്പെട്ട ഈ അവസരത്തില്‍ അദ്ദേഹത്തിനെ വിറ്റ് കാശാക്കാന്‍ തന്നെ ആണ് മാനെജ്മെന്റ് തീരുമാനം.സീസൺ അവസാനത്തോടെ ഏകദേശം 50 മില്യണ്‍ യൂറോക്ക് ആയിരിക്കും അദ്ദേഹത്തിനെ ലെസ്റ്റര്‍ സിറ്റി വില്‍കാന്‍ ഉദേശിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.