റയല്‍ മാഡ്രിഡ് അസിസ്റ്റന്റ്റ് മാനേജര്‍ റോളില്‍ നിന്ന് ഡേവിഡ് ആൻസലോട്ടി പിന്‍വാങ്ങും
റയൽ മാഡ്രിഡില്‍ നിന്ന് അസിസ്റ്റന്റ്റ് മാനേജര്‍ ഡേവിഡ് ആൻസലോട്ടി വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.സ്പാനിഷ് പത്രമായ ഡിയാരിയോ എഎസ് നല്കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത സീസണില്‍ അച്ഛനായ കാര്‍ലോ ആൻസലോട്ടി റയലില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഡേവിഡ് തന്റെ കരിയര്‍ മറ്റു ഏതെങ്കിലും ക്ലബിലേക്ക് മാറ്റും.
തുടക്കത്തിൽ ഒരു ഫിറ്റ്നസ് പരിശീലകനെന്ന നിലയിൽ, ഡേവിഡ് 2012 ല്‍ പാരീസ് സെന്റ് ജെർമെയ്ൻ മുതല്‍ അച്ഛന്റെ ഒപ്പം ഡേവിഡ് ഉണ്ടായിരുന്നു.പിതാവിനൊപ്പം അദ്ദേഹം മുന്‍നിര ക്ലബുകള്‍ ആയ റയൽ മാഡ്രിഡ് (2014),ബയേൺ മ്യൂണിക്ക്, നാപ്പോളി, എവർട്ടൺ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിൽ അണ്ടർ 19 ടീമിനെ പരിശീലിപ്പിക്കുന്ന അൽവാരോ അർബെലോവ, അടുത്ത സീസണിൽ ഡേവിഡ് ആൻസലോട്ടിക്ക് പകരമായി അസിസ്റ്റന്റ്റ് മാനേജര്‍ ആയി സ്ഥാനം ഏല്ക്കും.മുന്‍ റയല്‍ താരത്തിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ മാനെജ്മെന്റ് വളരെ തൃപ്തര്‍ ആണ്.അതിനാല്‍ ഒരുപക്ഷെ ഭാവിയില്‍ അർബെലോവ റയല്‍ മാനേജര്‍ ആയാലും അതില്‍ അത്ഭുതപ്പെടാനില്ല.