മോശം പ്രകടനം നടത്തുന്ന താരങ്ങളെ എല്ലാം വിറ്റ് ഒഴിവാക്കാന്‍ ബാഴ്സലോണ
അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ബാഴ്സക്ക് വളരെ നിര്‍ണായകം ആയിരിക്കും.കടം എടുത്തു കൊണ്ട് പല വമ്പന്‍ സൈനിങ്ങുകള്‍ കഴിഞ്ഞ സീസണില്‍ നടത്തുകയും പല താരങ്ങളുടെ കരാര്‍ റദ്ദ് ചെയ്തു കൊണ്ടും മാധ്യമങ്ങളില്‍ നിന്നും ലാലിഗയില്‍ നിന്നും ഏറെ വിമര്‍ശനം കറ്റാലന്‍ ക്ലബ് ഏറ്റുവാങ്ങിയിരുന്നു.അടുത്ത സമ്മറിലും ഇതേ നാടകം തുടരാന്‍ തന്നെ ക്ലബിന്റെ തീരുമാനം.
പല താരങ്ങളെയും ബാഴ്സലോണ അടുത്ത സമ്മറില്‍ തട്ടാന്‍ ഉദ്ദേശിക്കുന്നുണ്ട്. റഫീഞ്ഞ, അന്‍സുഫാട്ടി,കെസ്സി,ക്രിസ്റ്റ്യന്‍സണ്‍,എറിക് ഗാര്‍സിയ എന്നിവരെയെല്ലാം ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ബാഴ്സലോണ ഉള്‍പ്പെടുത്തിയതായി വാര്‍ത്തയുണ്ട്.എന്നാല്‍ സ്പാനിഷ് യുവ താരമായ ഫെറാന്‍ ടോറസിനെ വില്‍ക്കാന്‍ മാനെജ്മെന്റ് തീരുമാനിച്ചിട്ടില്ല.55 മില്യണ്‍ യൂറോ സിറ്റിക്ക് നല്‍കിയതിനു ശേഷമാണ് ബാഴ്സ താരത്തിന്‍റെ ഒപ്പ് കരസ്ഥമാക്കിയത്.തന്‍റെ മൂല്യത്തിനുള്ള പ്രകടനം താരം ബാഴ്സയില്‍ ഇതുവരെ പുറത്തു എടുത്തിട്ടില്ല എങ്കിലും താരത്തിനെ ഫോമിലേക്ക് കൊണ്ട് വരാം എന്ന ഉറച്ച പ്രതീക്ഷ മാനേജര്‍ സാവിക്ക് ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.