തോമസ് ടുഷല്‍ മാനേജര്‍ ആയി വന്നിട്ടും ടീം വിടാന്‍ ഉറച്ച് ബെഞ്ചമിൻ പവാർഡ്
ബാഴ്‌സലോണ വളരെക്കാലമായി ഒരു റൈറ്റ് ബാക്കിനെ സൈന്‍ ചെയ്യാന്‍ ലക്ഷ്യമിട്ട് നടക്കുന്നു.നിലവില്‍ ലഭിക്കുന്ന സ്പാനിഷ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ബയേൺ മ്യൂണിച്ച് ഫുൾ ബാക്ക് ബെഞ്ചമിൻ പവാർഡ് ആണ് സാധ്യത ലിസ്റ്റില്‍ ഒന്നാമത് ഉള്ളത്.ഫ്രഞ്ച് താരം നിലവിലെ മ്യൂണിക്ക് മാനേജ്മെന്റുമായി അത്ര രസത്തില്‍ അല്ല.കൂടാതെ സിറ്റി വിംഗ് ബാക്ക് ആയ കാന്‍സലോയുടെ സാന്നിധ്യവും താരത്തിനെ ഏറെ അലട്ടുന്നുണ്ട്.പുതിയ മാനേജര്‍ ആയി തോമസ് ടുഷല്‍ വന്നതിനാല്‍ താരത്തിന്‍റെ നിലപാടില്‍ മാറ്റം വരുമോ എന്നതും നേരിയ സംശയം ഉണര്‍ത്തുന്നു.
താരത്തിന്‍റെ കരാര്‍ ഒരു വര്‍ഷത്തില്‍ കൂടി മാത്രമേ ഉള്ളൂ.ഈ സീസണില്‍ അദ്ദേഹം കരാര്‍ നീട്ടിയില്ല എങ്കില്‍ ഒരു ഫ്രീ എജന്റ്റ് ആയി അദ്ദേഹം അടുത്ത സീസന്‍ ബയേണ്‍ വിടും.ഇത് ഒഴിവാക്കാന്‍ ആയി ഈ സമ്മര്‍ വിന്‍ഡോയില്‍ തന്നെ അദ്ധേഹത്തെ വിറ്റ് പണം സംഭരിക്കാന്‍ ആണ് ബയേണ്‍ തീരുമാനിച്ചിരിക്കുന്നത്.താരത്തിനു വേണ്ടി ബാഴ്സയല്ലാതെ റയല്‍ മാഡ്രിഡും രംഗത്ത് ഉണ്ട്.പ്രീമിയര്‍ ലീഗില്‍ നിന്നും ചില ക്ലബുകള്‍ക്ക് താരത്തിനെ സൈന്‍ ചെയ്യാന്‍ ഉള്ള സാദ്ധ്യതകള്‍ അന്വേഷിക്കുന്നതായി വാര്‍ത്ത സ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു.