ഒടുവില്‍ പോട്ടര്‍ പുറത്ത് !!!!!!
മുഖ്യ പരിശീലകനായ ഗ്രഹാം പോട്ടറെ ഞായറാഴ്ച ചെൽസി പുറത്താക്കി.ആസ്റ്റൺ വില്ലയോട് ശനിയാഴ്ച നടന്ന 2-0ന് ഹോം തോൽവിക്ക് ശേഷം ചെൽസി പ്രീമിയർ ലീഗില്‍ നിലവില്‍ പതിനൊന്നാം സ്ഥാനത് ആണ്.ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ റയലിനെ നേരിടാനുള്ള തയ്യാറെടുപ്പില്‍ ആണ് ചെല്‍സി നിലവില്‍.ഈ സാഹചര്യത്തില്‍ മാനേജറെ മാറ്റിയത് ഒരുപക്ഷെ ടീമിനെ പ്രതികൂലമായി ബാധിക്കും.
സെപ്റ്റംബറില്‍ തോമസ് ടുഷലിനെ പുറത്താക്കി കൊണ്ടാണ് ചെല്‍സി പോട്ടറെ സൈന്‍ ചെയ്തത്. മുന്‍ ക്ലബ് ആയ ബ്രൈട്ടനിലെ പ്രകടനം വിലയിരുത്തിയാണ് ചെല്‍സി മാനേജ്മെന്റ് അദ്ദേഹത്തിനെ സൈന്‍ ചെയ്തത്.തുടക്കത്തില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു എങ്കിലും ലോകക്കപ്പ് ടൂര്‍ണമെന്റിന് ശേഷം ടീമിന്‍റെ പ്രകടനത്തില്‍ വലിയ ഇടിവ് സംഭവിച്ചു.പോട്ടറെ പുറത്താക്കാന്‍ ആരാധകര്‍ ആര്‍പ്പ് വിളിച്ചെങ്കിലും അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കാന്‍ തന്നെ ആയിരുന്നു ചെല്‍സിയുടെ തീരുമാനം.പോട്ടര്‍ക്ക് ഒപ്പം ബ്രൈറ്റൺ വിട്ട് ചെൽസിയിലേക്ക് ചേക്കേറിയ അസോസിയേറ്റ് പരിശീലകൻ ബ്രൂണോ സാൾട്ടർ ഇടക്കാല ഹെഡ് കോച്ചായി ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്നും ചെല്‍സി സ്ഥിരീകരിച്ചു.