ഫാബിഞ്ഞോയേ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റയല്‍ മാഡ്രിഡ്
ലിവർപൂളിന്റെ മധ്യനിര താരം ഫാബീഞ്ഞോയേ റയല്‍ മാഡ്രിഡ് വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി വാര്‍ത്ത.2018 ൽ മൊണാക്കോയിൽ നിന്ന് എത്തിയതു മുതൽ റെഡ്സിന്റെ ഒരു പ്രധാന കളിക്കാരനാണ് ബ്രസീലിയന്‍ താരം.ക്ലബ്ബിനായി 203 മത്സരങ്ങൾ കളിച്ച അദ്ദേഹം ചാമ്പ്യന്‍സ് ലീഗ്,പ്രീമിയര്‍ ലീഗ്,ക്ലബ് ലോകക്കപ്പ് എന്നിങ്ങനെ എല്ലാ ട്രോഫികളും ലിവര്‍പൂളിനു നേടി കൊടുത്തിട്ട് ഉണ്ട്.
താരത്തിന്‍റെ നിലവിലെ കരാര്‍ പൂര്‍ത്തിയാവാന്‍ ഇനിയും മൂന്നു വര്‍ഷം കൂടി ഉണ്ട്.ടീമില്‍ ഒരു വലിയ അഴിച്ചു പണി തന്നെ നടത്താന്‍ നിലവില്‍ റെഡ്സ് മാനെജ്മെന്റ് ഉദ്ദേശിക്കുന്നുണ്ട്. ഫബിഞ്ഞോയേ പറഞ്ഞു വിടാന്‍ മാനെജ്മെന്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഫിച്ചാജസ് നല്‍കിയിട്ടുണ്ട്.ക്ലബ് താരത്തിനു ഇട്ടിരിക്കുന്ന പ്രൈസ് ടാഗ് 70 മില്യണ്‍ യൂറോയാണ്.റിപ്പോര്‍ട്ട് പ്രകാരം റയൽ മാഡ്രിഡ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച്, ഡാനി സെബല്ലോസ് എന്നിവരുടെ എല്ലാ കരാര്‍ ഈ സീസണോടെ പൂര്‍ത്തിയാകും.അതിനാല്‍ ടീമിലേക്ക് പുതിയ മുഖങ്ങളെ കൊണ്ടുവരാന്‍ മാഡ്രിഡ് ആഗ്രഹിക്കുന്നുണ്ട്.