ചെൽസി പരിശീലകൻ ഗ്രഹാം പോട്ടർക്കും കുടുംബത്തിനും വധഭീഷണി
ടീമിന്റെ പ്നിരകടനത്രാതില്ശ രായ ചെൽസി അനുയായികളിൽ നിന്ന് തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് ഗ്രഹാം പോട്ടർ വെളിപ്പെടുത്തി.ബ്ലൂസ് അവരുടെ അവസാന 14 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്.ലീഗില്‍ പത്താം സ്ഥാനത് ഉള്ള ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗിലെ പ്രകടനവും വളരെ ഏറെ മോശം തന്നെ ആണ്.പുതിയ മാനേജ്മെന്റിന് കീഴില്‍ പോട്ടറുടെ ഇതുവരെയുള്ള പ്രകടനത്തെ വളരെ ഏറെ അരിശത്തോടെ ആണ് ചെല്‍സി ആരാധകര്‍ കാണുന്നത്.

ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ച പോട്ടര്‍ താന്‍ ഇപ്പോള്‍ അതിയായ മാനസിക സംഘര്‍ഷത്തിലൂടെ ആണ് കടന്നു പോകുന്നത് എന്ന് വെളിപ്പെടുത്തി.”ഇംഗ്ലണ്ടിലെ കാര്യങ്ങള്‍ അല്‍പം കുഴപ്പത്തില്‍ ആണ് , ഇതെല്ലാം മറന്ന് തന്‍റെ ടീമിന്‍റെ പ്രകടനം കാണാന്‍ വേണ്ടി ആളുകള്‍ ടിവി ഓണ്‍ ചെയ്യുമ്പോള്‍ അവിടെയും നിരാശ.ആരാധകരോട് ഞാന്‍ മാപ്പ് ചോദിക്കുന്നു.എനിക്ക് ഈ ടീമിനോട് യാതൊരു തരത്തിലുമുള്ള കടപ്പാടും ഇല്ലാത്തത് ആണ് അവരുടെ മോശം പ്രകടനത്തിന് കാരണം എന്നും പലരും ഉന്നയിക്കുന്നുണ്ട്.എന്നാല്‍ ഇവിടേക്ക് ഞാന്‍ വന്നത് ക്ലബിന്റെ ചരിത്രത്തില്‍ ഇടം നേടുവാന്‍ വേണ്ടി തന്നെ ആണ്.അതും നല്ല രീതിയില്‍.”അദ്ദേഹം ഇംഗ്ലീഷ് മാധ്യമങ്ങളോട് പറഞ്ഞു.