Uncategorised

വിജയത്തോടെ ആദ്യ നാലില്‍ തിരിച്ചെത്തി ടോട്ടന്‍ഹാം

February 20, 2023

വിജയത്തോടെ ആദ്യ നാലില്‍ തിരിച്ചെത്തി ടോട്ടന്‍ഹാം

ഞായറാഴ്ച വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ സ്വന്തം തട്ടകത്തിൽ 2-0ന് ജയിച്ച ടോട്ടൻഹാം പ്രീമിയർ ലീഗിലെ ആദ്യ നാലിലേക്ക് വീണ്ടും തിരിച്ചെത്തി.ആദ്യ പകുതിയിൽ ഇരുടീമുകളും ആക്രമണ താളം കണ്ടെത്താൻ പാടുപെട്ടപ്പോള്‍ രണ്ടാം പകുതിയില്‍ ആണ് രണ്ടു ഗോളുകളും ടോട്ടന്‍ഹാം നേടിയത്.ഹെഡ് കോച്ച് അന്റോണിയോ കോണ്ടെ സൈഡ് ലൈനില്‍   ഇല്ലാതെ ആയിരുന്നു ഇന്നലെയും ടോട്ടന്‍ഹാം കളിക്കാന്‍ ഇറങ്ങിയത്.

Spurs vs West Ham HIGHLIGHTS: Tottenham Hotspur brush past West Ham United  to surge into TOP 4 of Premier League - Check Highlights

ആദ്യ  പകുതിയില്‍ പല മികച്ച അവസരങ്ങളും നഷ്ട്ടപ്പെടുത്തി എങ്കിലും സ്പര്‍സിന് വേണ്ടി  ഡിഫൻഡർ എമേഴ്‌സൺ റോയൽ 56 മിനിറ്റിൽ  ലീഡ് നേടി കൊടുത്തു.റിച്ചാർലിസണിന് ഇടം നല്‍കുന്നതിനു വേണ്ടി  സൺ ഹ്യൂങ്-മിൻ ബെഞ്ചിൽ ഇരുന്നു.എന്നാൽ ഒരു  മണിക്കൂറിന് ശേഷം പിച്ചിലേക്ക് എത്തിയ കൊറിയന്‍ താരം നാല് മിനിട്ടിനുള്ളില്‍ തന്നെ ടോട്ടന്‍ഹാമിന്‍റെ ലീഡ് ഇരട്ടിപ്പിച്ചു. മറ്റൊരു ലണ്ടന്‍ വൈരികള്‍ ആയ ചെല്‍സിയെ ആണ് അടുത്ത മത്സരത്തില്‍ ടോട്ടന്‍ഹാം നേരിടാന്‍ പോകുന്നത്.

Leave a comment