EPL 2022 European Football Foot Ball Top News

സിറ്റിയെ സമനിലയില്‍ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്

February 19, 2023

സിറ്റിയെ സമനിലയില്‍ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്

ശനിയാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിൽ 1-1ന് സമനില വഴങ്ങിയതോടെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി.ആദ്യ പകുതിയിൽ ബെർണാഡോ സിൽവയുടെ സ്‌ട്രൈക്ക് സിറ്റിക്ക് വിജയം സ്വന്തമാക്കാൻ പര്യാപ്തമാണെന്ന് തോന്നിയെങ്കിലും മത്സരം തീരാന്‍  ആറ് മിനിറ്റ് ശേഷിക്കെ ഫോറസ്റ്റ് താരം ക്രിസ് വുഡ് ഗോള്‍ നേടി കൊണ്ട് സ്കോര്‍ സമനിലയാക്കി.

Nottingham Forest vs Manchester City LIVE: Premier League result, final  score and reaction | The Independent

 

പ്രധാന സ്ട്രൈക്കര്‍ എർലിംഗ് ഹാലൻഡ് രണ്ട് വലിയ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് സിറ്റിക്ക് വന്‍ തിരിച്ചടിയായി.ആസ്റ്റൺ വില്ലയിൽ അവസാന നിമിഷം   ആഴ്‌സണല്‍ വിജയം നേടിയതോടെ സിറ്റിയുടെ പതനത്തിന്റെ വ്യാപ്തി വര്‍ധിച്ചു.ഒരു മത്സരം കുറവേ കളിച്ചിട്ടുള്ളൂ എങ്കിലും നിലവില്‍ സിറ്റിക്കെതിരെ രണ്ടു പോയിന്‍റ് ലീഡ് നേടാന്‍ അവര്‍ക്ക് കഴിഞ്ഞു.അടുത്ത ആഴ്ച്ച കരുത്തര്‍ ആയ ആര്‍ബി ലെപ്സിഗിനെ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടില്‍ നേരിടാന്‍ ഒരുങ്ങുകയാണ് സിറ്റി.അവസാന മിനുട്ടില്‍ ഗോള്‍ വഴങ്ങിയത്  ടീം കാമ്പിന്റെ ആത്മവിശ്വാസം നഷ്ട്ടപ്പെടുത്തി  എങ്കിലും ടീം പല അവസരങ്ങളിലും മികച്ച ബ്രാന്‍ഡ്‌ ഫുട്ബോള്‍ ആണ് കളിച്ചത് എന്ന് മാനേജര്‍ പെപ്പ് മത്സരശേഷം വെളിപ്പെടുത്തി.

Leave a comment