EPL 2022 European Football Foot Ball Top News

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് സിറ്റി

February 18, 2023

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് സിറ്റി

പ്രീമിയർ ലീഗിൽ തങ്ങളുടെ ഒന്നാം  സ്ഥാനം നിലനിർത്താൻ ആഗ്രഹിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ശനിയാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടാൻ ഒരുങ്ങുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടര മണിക്ക് നോട്ടിംഗ്ഹാം ഫോറസ്റ്റ് ഹോമായ സിറ്റി ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം.തുടക്കം മോശമായിരുന്നു എങ്കിലും കഴിഞ്ഞ അഞ്ചു ലീഗ് മത്സരങ്ങളില്‍ നിന്ന് വെറും ഒരു തോല്‍വിയും മൂന്നു ജയവും ഉള്‍പ്പടെ  നേടി കൊണ്ട് നോട്ടിംഗ്ഹാം ഫോറസ്റ്റ്  തിരിച്ചുവരവിന്‍റെ പാതയില്‍ ആണ്.

Kevin De Bruyne celebrates scoring for Manchester City against Arsenal on February 15, 2023

സിറ്റി ആകട്ടെ ലീഗ് ടൈറ്റില്‍ നിലനിര്‍ത്തുക അസാധ്യം എന്ന് പറഞ്ഞ പെപ്പിന്റെ പ്രവചനം വരെ മാറ്റി എഴുതാന്‍ ഉള്ള കെല്‍പ്പ് തങ്ങള്‍ക്ക് ഉണ്ട് എന്ന് തെളിയിച്ചിരിക്കുന്നു.ഒരു മത്സരം ആഴ്സണലിനെക്കാള്‍ കൂടുതല്‍ കളിച്ചിട്ട് ഉണ്ട് എങ്കിലും ഇത്തവണ ലീഗ് നേടാന്‍ സാധ്യത കൂടുതല്‍ സിറ്റിക്ക് തന്നെ ആണ്.ടീം കാമ്പില്‍ പരിക്കുകള്‍ ഇല്ലാത്തതും താരങ്ങളുടെ മികച്ച ഫോമും പെപ്പിന് ആത്മവിശ്വാസം നല്‍കുന്നു.

Leave a comment