പുതിയ ചെല്‍സി കരാര്‍ മൗണ്ട് നിരസിച്ചു
മേസൺ മൗണ്ടിന്റെ നിലവിലെ കരാർ പുതുക്കാനുള്ള ഏറ്റവും പുതിയ ശ്രമത്തിൽ ചെൽസി പരാജയപ്പെട്ടതായി റിപ്പോർട്ട്.2020 ഓഗസ്റ്റിൽ ആദ്യ ടീമിൽ അവതരിപ്പിക്കപ്പെട്ട താരം 188 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളും 37 അസിസ്റ്റുകളും നേടിയിട്ടുണ്ട്.താരം വളരെ പെട്ടെന്ന് തന്നെ ചെല്‍സിയുടെ അവിഭാജ്യ ഘടകം ആയി മാറി കഴിഞ്ഞിരുന്നു.
ഈ സീസണില്‍ താരം ഫോമിലേക്ക് എത്താന്‍ ഏറെ പാടുപ്പെടുന്നുണ്ട് എങ്കിലും താരത്തിനെ നിലനിര്‍ത്തണം എന്ന് തന്നെ ആണ് മാനെജ്മെന്റ് തീരുമാനം.അക്കാഡെമിയില്‍ വളര്‍ന്നു വന്ന താരം എകാലതും ടീമിന് ഒരു മുതല്‍കൂട്ട് ആകും എന്ന് ടെഡ് ബോഹ്ലി കരുതുന്നു.എന്നാല്‍ മേസന് മൌണ്ടിന്റെ പ്രശ്നം എന്തെന്നാല്‍ താരത്തിന്റെ കരാര്‍ ആറു വര്‍ഷത്തേക്ക് ആണ് ചെല്‍സി നീട്ടാന്‍ ഉദ്ദേശിക്കുന്നത്.ഇത് താരത്തിനും അദ്ദേഹത്തിന്റെ എജന്റിനും അത്ര പന്തിയായി തോന്നുന്നില്ല.നിലവിലെ സാഹചര്യത്തില്‍ പല താരങ്ങളെയും ചോദിക്കുന്ന വില കൊടുത്ത് വാങ്ങിയ ടെഡ് ബോഹ്ലിയുടെ കീഴില്‍ ചെല്‍സി എങ്ങനെ പ്രവര്‍ത്തിക്കും എന്ന ആശങ്ക താരത്തിനുണ്ട്.