European Football Foot Ball Top News

ദുര്‍ബലര്‍ ആയ ഗെറ്റാഫെയേ നേരിടാന്‍ അത്ലറ്റിക്കോ

February 4, 2023

ദുര്‍ബലര്‍ ആയ ഗെറ്റാഫെയേ നേരിടാന്‍ അത്ലറ്റിക്കോ

വാൻഡ മെട്രോപൊളിറ്റാനോയിലേക്ക് ലീഗില്‍ റിലഗേഷന്‍ ഭീഷണി നേരിടുന്ന ഗെറ്റാഫെയേ നേരിടാന്‍ ഒരുങ്ങി അത്ലറ്റിക്കോ മാഡ്രിഡ്‌.ഇന്നത്തെ ജയത്തോടെ ലീഗില്‍ അവരുടെ പോയിന്റ്‌ നില മെച്ചപ്പെടുത്താന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് മാഡ്രിഡ്‌.നിലവില്‍ പത്തൊന്‍പതു മത്സരത്തില്‍ നിന്ന് 34 പോയിന്റുമായി   ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്താണ് അത്ലറ്റിക്കോ.ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ അത്ലറ്റിക്കോ കോപ ഡേല്‍ റിയയില്‍ നിന്ന് റയലിനെതിരെ തോല്‍വി ഏറ്റുവാങ്ങി പുറത്തായിരുന്നു.അതിനാല്‍ അവരുടെ എല്ലാ ലക്ഷ്യവും എനര്‍ജിയും ഇനി ലാലിഗക്ക് നല്‍കാന്‍  ആയിരിക്കും ടീം ലക്ഷ്യം ഇടുന്നത്.

Atletico Madrid's Alvaro Morata celebrates scoring against Real Madrid on January 26, 2023

 

സാമ്പത്തിക ഞെരുക്കം നേരിടുന്ന അത്ലറ്റിക്കോക്ക് ടോപ്‌ ഫോറില്‍ ഫിനിഷ് ചെയ്ത് അടുത്ത  ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ ആയാല്‍ അത് സിമിയോണിയുടെ വലിയൊരു വിജയം ആയി തന്നെ കാണാന്‍ കഴിയും. ഇതുകൂടാതെ ഇന്ന് ലാലിഗയില്‍ ബെറ്റിസ്‌ – സെല്‍ട്ട വിഗോ , വിയാറയല്‍  -എല്‍ഷെ എന്നിവരുടെ പോരാട്ടവും ഉണ്ട്.

Leave a comment