ഹെക്ടർ ബെല്ലറിൻ സ്പോർട്ടിംഗ് ലിസ്ബണ്‍ വേണ്ടി പന്ത് തട്ടും
സീസണിന്റെ അവസാനം വരെ നീളുന്ന കോണ്ട്രാക്റ്റില് ബാഴ്സലോണ റൈറ്റ് വിങ്ങ് ബാക്ക് ഹെക്ടർ ബെല്ലറിൻ സൈന്‍ ചെയ്തു എന്ന് സ്പോർട്ടിംഗ് ലിസ്ബൺ പ്രഖ്യാപിച്ചു. ആഴ്സണലുമായുള്ള 11 വർഷത്തെ കരിയര്‍ അവസാനിപ്പിച്ചതിന് ശേഷം 2022-23 കാമ്പെയ്നിനായി 27-കാരൻ ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്തി എങ്കിലും സാവിയുടെ കീഴിൽ സ്ഥിരമായ ഗെയിം സമയം നേടാൻ അദ്ദേഹം പാടുപെട്ടു.
ബാഴ്സക്ക് വേണ്ടി ഇതുവരെ അദ്ദേഹം വെറും ഏഴു മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്.ബെല്ലെറിൻ പോയതിന് ശേഷം ലോസ് ആഞ്ചലസ് ഗാലക്സി ഡിഫൻഡർ ജൂലിയൻ അറൂഹോയേ ബാഴ്സലോണ സൈൻ ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.ലിസ്ബണ്‍ വിങ്ങ് ബാക്ക് ആയ ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ അവസാന ദിനത്തില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്സിലേക്ക് പോയതോടെ യൂറോപ്പ്യന്‍ ഫുട്ബോള്‍ കളിച്ചു പരിചയം ഉള്ള ഒരു താരത്തിന്റെ സേവനം ലിസ്ബണ്‍ വേണ്ടിവന്നേക്കും. ബെല്ലറിനെ പോലൊരു താരത്തിന് ലിസ്ബണ്‍ വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആകും എന്ന് പോര്‍ച്ചുഗീസ് ക്ലബിന്റെ മാനേജ്മെന്റും കരുതുന്നു.