കാമവിംഗ – ആഴ്സണല്‍ ട്രാന്‍സ്ഫര്‍ റൂമറുകള്‍ തള്ളി താരത്തിന്റെ ഏജന്റ്
ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ഫ്രാൻസ് ഇന്റർനാഷണൽ താരം റയൽ മാഡ്രിഡ് വിടുമെന്ന അഭ്യൂഹങ്ങളിൽ സത്യമില്ലെന്ന് എഡ്വാർഡോ കാമവിംഗയുടെ ഏജന്റ് വെളിപ്പെടുത്തി.അടുത്തിടെ താരത്തിനെയും ഇംഗ്ലീഷ് ക്ലബ് ആയ ആഴ്സണലിനെയും ചേര്‍ത്ത് ട്രാന്‍സ്ഫര്‍ റൂമറുകള്‍ വന്നിരുന്നു.താരത്തിനെ ലോണില്‍ എടുക്കാന്‍ അവര്‍ പദ്ധതി ഇടുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
മാഡ്രിഡില്‍ കളി സമയം താരത്തിന് കുറവ് ആണ് ലഭിക്കുന്നത്.ഈ സീസണിൽ ലാ ലിഗയിൽ മിഡ്ഫീൽഡർ 90 മിനിറ്റ് പൂർത്തിയാക്കിയിട്ടില്ല എന്നത് തീര്‍ത്തും വിചിത്രമായ ഒരു വസ്തുതയാണ്.ലോകത്തിലെ എല്ലാ ക്ലബ്ബുകളും കാമാവിംഗയേ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ട് എന്നാല്‍ താരം സ്പാനിഷ് തലസ്ഥാനത് സന്തുഷ്ട്ടന്‍ ആണ് എന്നും താരത്തിന്റെ പ്രകടനത്തില്‍ മാഡ്രിഡും സന്തുഷ്ട്ടര് ആണ് എന്നും അദ്ദേഹത്തിന്റെ ഏജന്റ്റ് ജോഷ്വ ബാർനെറ്റ് സ്ഥിതീകരിച്ചു.ലോകക്കപ്പിലെ താരത്തിന്റെ പ്രകടനത്തില്‍ ചെല്‍സിയും ഏറെ ആക്രിഷ്ട്ടര്‍ ആയി എന്ന വാര്‍ത്തയും ഇംഗ്ലീഷ് മാധ്യമങ്ങള്‍ നല്‍കിയിരുന്നു.എന്നാല്‍ വരാനിരിക്കുന്ന സീസണുകളില്‍ മോഡ്രിച്ച്,ക്രൂസ് എന്നിവര്‍ ഫുട്ബോളിന് വിട പറഞ്ഞു പോകുമ്പോള്‍ റയല്‍ മിഡ്ഫീല്‍ഡിനെ വീണ്ടും ഉയരത്തില്‍ എത്തിക്കാന്‍ ഫ്രഞ്ച് യുവ താരത്തിന് കഴിയും എന്ന ഉത്തമ വിശ്വാസം റയല്‍ മാനേജ്മെന്റ്റിന് ഉണ്ട്.