ഷിൻചെങ്കോ – ഈ സീസണിലെ ഏറ്റവും മികച്ച സൈനിങ്ങൊ ??
മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചതോടെ ആഴ്സണൽ 19 കളികളിൽ നിന്ന് 50 പോയിന്റുമായി പോയിന്റ് പട്ടികയിൽ 5 പോയിന്റിന് ലീഡ് ചെയ്യുന്നു. അതും മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു മത്സരം കുറച്ചു കളിച്ചിട്ട്. പരാജയം അറിയാതെയുള്ള അവരുടെ കുതിപ്പ് ഇതോടെ പതിമൂന്നാം മത്സരത്തിലേക്ക് കടന്നിരിക്കുന്നു. തങ്ങളെ ഈ സീസണിൽ തോൽപ്പിച്ച ഏക ടീമായ യുണൈറ്റഡിനെ, സ്വന്തം തട്ടകത്തിലിട്ട് അവർ കണക്കും തീർത്തിരിക്കുന്നു.
ഈ മുന്നേറ്റത്തിൽ ആഴ്സണൽ നിരയിൽ എല്ലാവരും ഒരു പോലെ പ്രശംസ അർഹിക്കുന്നു. മാർട്ടിൻ ഒഡേഗാഡ്, ബെൻ വൈറ്റ്, ഗ്രാനിറ്റ് ക്ഷാക്ക, തോമസ് പാർട്ടി, ബുക്കായോ സാക്ക എന്നിവർ പ്രിത്യേക അഭിനന്ദനം അർഹിക്കുന്നു. എന്നാൽ ചുവന്ന ചെകുത്താന്മാർക്കെതിരെ ഉക്രൈനിയൻ താരം ഷിൻചെങ്കോ നടത്തിയ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്.
ലെഫ്റ്റ് ബാക്കായി ഇറങ്ങിയ അദ്ദേഹം കളത്തിൽ നിറഞ്ഞാടി. ഒരു എക്സ്ട്രാ ഡിഫെൻസിവ് മിഡ്ഫീൽഡറെ പോലെ ആയിരുന്നു കൂടുതലും. പലപ്പോഴും യുണൈറ്റഡിന്റെ പ്രെസ്സിങ് ബ്രേക്ക് ചെയ്തത്, ഷിൻചെങ്കോ നടത്തിയ ഡ്രിബ്ലിങ്സ് ആയിരുന്നു. എന്ന് കരുതി പ്രധിരോധ ജോലിയിൽ വിട്ട് വീഴ്ച്ച ചെയ്തിട്ടുമില്ല. ആന്റണിക്ക് വലത് വിങ്ങിലൂടെ പ്രിത്യേകിച് ഒന്നും സംഭാവന നല്കാൻ പറ്റാത്ത രീതിയിൽ ഷിൻചെങ്കോ പ്രതിരോധം കാത്തു. ഇടത് വിങ്ങിൽ ആഴ്സണൽ നടത്തിയ എല്ലാ മുന്നേറ്റങ്ങളിലും ഷിൻചെങ്കോയുടെ കയ്യൊപ്പ് ഉണ്ടായിരുന്നു. എന്തിന്, വിജയ ഗോളിന് കാരണമായ ക്രോസ്സും, ആ കാലുകളിൽ നിന്ന് തന്നെ പിറന്നു.
അതിലേറെ ഷിൻചെങ്കോ എന്ന നായകനെ ആണ് ആഴ്സണലിന് ഏറ്റവും ഗുണമായി മാറിയത്. മാഞ്ചസ്റ്റർ സിറ്റിയുമായി ആറ് കിരീടങ്ങൾ നേടിയ പരിചയം വെറുതെ ആകില്ലല്ലോ. വളരെ അധികം സമ്മർദ്ദം സൃഷ്ടിച്ച ഈ മത്സരത്തിലെ ഏറ്റവും കൂൾ ആയ താരം അദ്ദേഹം ആയിരുന്നു. ഒരു പിഴവ് പോലും ആ കാലിൽ നിന്ന് വന്നില്ല. വിജയ ഗോൾ ഷിൻചെങ്കോ കണികളുമൊത്ത് ആഘോഷിച്ചത് കണ്ടാൽ അറിയാം അദ്ദേഹത്തിന്റെ ഉള്ളിലെ പോരാട്ട വീര്യം.
പരിക്കുകൾ വിടാതെ പിന്തുടരുന്ന ഒരു താരമായി കണ്ടു, പലരും അദ്ദേഹത്തെ ടീമിൽ എത്തിച്ച ആർട്ടറ്റായുടെ തീരുമാനത്തെ തുടക്കത്തിൽ സംശയിച്ചിരുന്നു. പക്ഷെ ഈ ഒരറ്റ മത്സരം മതിയാകും, അദ്ദേഹത്തിന് വേണ്ടി ചിലവാക്കിയ പണം അർത്ഥവത്താകാൻ.
Zincheko for $35 million – what a bargain