മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഡാറില്‍ “നാപോളി സൂപ്പര്‍സ്റ്റാര്‍ ക്വാറട്ട്സ്ഖേലിയ”
നാപ്പോളി ഫോര്‍വേഡ് ഖ്വിച ക്വാറട്ട്സ്ഖേലിയയേ ഒരു ട്രാന്‍സ്ഫര്‍ ലക്ഷ്യം മനസ്സില്‍ കണ്ടു കൊണ്ട് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി പിന്തുടരുന്നുണ്ട്.2022-23 കാമ്പെയ്നിനിടെ തന്റെ ഇറ്റാലിയൻ ക്ലബിനായി അദ്ദേഹം മികച്ച ഫോമില്‍ ആണ് കളിക്കുന്നത്.20 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും 12 അസിസ്റ്റുകളും രേഖപ്പെടുത്തിയ താരം പല യൂറോപ്പ്യന്‍ വമ്പന്മാരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
താരത്തിനെ പ്രീമിയര്‍ ലീഗില്‍ നിന്ന് പല ക്ലബുകളും സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. മുദ്രിക്കിനെ സൈന്‍ ചെയ്യാന്‍ കഴിയാതെ പോയ ആഴ്സണല്‍ ഖ്വിചയേ ഫോളോ ചെയ്യുന്നുണ്ട്.ഇത് കൂടാതെ സ്പാനിഷ്,ഫ്രഞ്ച് ക്ലബില്‍ നിന്നും താരത്തിന്റെ ഏജന്റിനെ ചര്‍ച്ചക്ക് വിളിച്ചതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ വന്നിരുന്നു.അഞ്ച് വർഷത്തെ കരാറിൽ കഴിഞ്ഞ ജൂലൈയിൽ ആണ് താരം നാപോളിയില്‍ ചേര്‍ന്നത്.താരത്തിന് വേതനം കൂട്ടി നല്കി ഒരു പുതിയ കരാര്‍ നല്കാന് നാപോളി തീരുമാനിക്കുന്നുണ്ട് എങ്കിലും അടുത്ത സീസണ് മുതല്‍ തന്റെ കരിയര്‍ തുടരാന്‍ മറ്റ് ക്ലബുകള്‍ താരം തിരയുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.






































