ഹാരി മഗ്വയറിനെ സൈന്‍ ചെയ്യാനുള്ള നീക്കം ശക്തിപ്പെടുത്താന്‍ ഒരുങ്ങി ആസ്റ്റൺ വില്ല
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്ക് ഹാരി മഗ്വെയറിനെ സൈൻ ചെയ്യാൻ ഉള്ള സാധ്യത ലിസ്റ്റില്‍ നിലവില്‍ മുന്നില്‍ നില്‍ക്കുന്നത് ആസ്റ്റൺ വില്ലയാണ് എന്ന് പ്രമുഖ ഇംഗ്ലീഷ് പത്രമായ സ്കൈ ന്യൂസ് വെളിപ്പെടുത്തിയിരിക്കുന്നു.എന്നിരുന്നാലും താരത്തിന് വേണ്ടി മറ്റ് ക്ലബുകളും രംഗത്ത് ഉണ്ട്.
റാഫേൽ വരാനെയും ലിസാൻഡ്രോ മാർട്ടിനെസും എത്തിയതോടെ ഇംഗ്ലീഷ് താരത്തിന്‍റെ ടീമിലെ സ്ഥാനം നഷ്ട്ടപ്പെട്ടു.താൽക്കാലിക സെൻട്രൽ ഡിഫൻഡറായി ലെഫ്റ്റ് ബാക്ക് ലൂക്ക് ഷായെ വിന്യസിച്ച് കൊണ്ട് എറിക് ടെന്‍ ഹാഗ് മഗ്വയറിന്റെ സമയം വെട്ടി ചുരുക്കിയിരിക്കുകയാണ്.29 കാരനായ താരം ഈ സീസണിൽ നാല് പ്രീമിയർ ലീഗ് മത്സരങ്ങളില്‍ മാത്രമാണ് ആദ്യ ഇലവനില്‍ ഇടം നേടിയത്.താരത്തിന് വേണ്ടി വില്ല കൊടുത്ത ആദ്യ ബിഡ് യുണൈറ്റഡ് തള്ളികളഞ്ഞിരുന്നു.പുതുക്കിയ ഒരു ഓഫര്‍ ഉടന്‍ തന്നെ ആസ്ട്ടന്‍ വില്ല സമര്‍പ്പിച്ചേക്കും.പ്രതിരോധം ശക്തമാക്കുന്നതിന് വേണ്ടി ലണ്ടന്‍ ക്ലബുകളും യുണൈറ്റഡിന്റെ ചിരവൈരികളുമായ ടോട്ടന്‍ഹാമും ചെല്‍സിയും രംഗത്ത് ഉണ്ട് എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.