ആഴ്സനലിൽ താൻ വളരെയധികം സന്തോഷവാനാണെന്ന് വില്യം സാലിബ.!
പ്രീമിയർ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്ത് കുതിച്ചുകൊണ്ടിരിക്കുന്ന ടീമാണ് ആഴ്സനൽ. ഈയൊരു കുതിപ്പിന് പിന്നിൽ വളരെയധികം പങ്കുള്ള താരമാണ് ഫ്രഞ്ച് പ്രതിരോധഭടനായ വില്യം സാലിബ. അതുകൊണ്ടുതന്നെ പല പ്രമുഖ ടീമുകൾക്കും സാലിബയ്ക്ക് മുകളിൽ കണ്ണുണ്ട്. ഇപ്പോഴിതാ താൻ ആഴ്സനലിൽ വളരെയധികം സന്തോഷവാനാണെന്ന് അറിയിച്ചിരിക്കുകയാണ് സാലിബ. നമുക്ക് താരത്തിൻ്റെ വാക്കുകൾ ഒന്ന് പരിശോധിക്കാം;
ആഴ്സനലിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. പുതിയ കരാറിനായി ക്ലബ്ബ് ഇപ്പൊൾ എന്നോടും ഏജൻ്റിനോടും ചർച്ച നടത്തുന്നുണ്ട്. എൻ്റെ ഫുട്ബോളിൽ മാത്രമാണ് ഞാൻ ഇപ്പൊൾ ഫോക്കസ് ചെയ്യുന്നത്. എന്നാലും ഞാൻ നിലവിൽ ഇവിടെ വളരെയധികം സന്തോഷവാനാണ്.”
ഇതാണ് സാലിബ ഇപ്പൊൾ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ താരം ഉടനെയൊന്നും ആഴ്സനൽ വിടില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്തായാലും താരത്തിന് ഇംഗ്ലീഷ് ക്ലബിൽ മികച്ചൊരു കരിയർ തന്നെ ഉണ്ടാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.